നുപാദ: ഒഡീഷയിലെ നുപാദിയില് സബ് ഇന്‍സ്പെക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി വധിച്ചു. ധരംബന്ധ പോലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് എ.എസ്.ഐ കൃപാ മഝിയെയാണ് തട്ടിക്കൊണ്ടു പോയി വധിച്ചത്. ഗ്രാമത്തിന് സമീപമുള്ള അര്‍ധസൈനിക വിഭാഗത്തിന്റെ ക്യാമ്പില്‍ നിന്നാണ് കൃപാറാമിനെ തട്ടിക്കൊണ്ടുപോയത്.
ഗൗധയിലെ സി.ആര്.പി.എഫ് ജവാന്മാര്ക്ക് വെള്ളവുമായി പോയ ടാങ്കര്‍ ലോറിയെ അനുഗമിക്കുന്നതിനിടെ വാഹനം തടഞ്ഞ് മാവോയിസ്റ്റുകള്‍ മഝിയെ ബന്ദിയാക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വെടിവെച്ചുകൊന്നതായി വിവരം ലഭിക്കുകയായിരുന്നു. ഭുവനേശ്വറില്‍ നിന്ന് 500 കിലോമീറ്റര്‍ ദൂരമുണ്ട് ഈ പ്രദേശത്തേക്ക്.
ഗ്രാമത്തിന് സമീപത്തുനിന്നു തന്നെയാണ് കൃപാറാമിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകളും കാലുകളും കെട്ടിവരിഞ്ഞ നിലയിലായിരുന്നു സമീപത്തെ കാട്ടില്‍ മൃതദേഹം കിടന്നിരുന്നത്. മരണം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: