കൊച്ചി: പഠനോപകരണങ്ങള്‍ ഒരു കുടക്കീഴില് ഒരുക്കി ഖാദി ബോര്‍ഡിന്റെ സ്കൂള്‍ മേള ആരംഭിക്കുന്നു. ബാഗ്, കുട, നോട്ട് ബുക്ക് തുടങ്ങി റബറും പെന്‍സിലും ഇന്‍സ്ട്രുമെന്റ് ബോക്സും വരെ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഖാദി ബോര്‍ഡ് ഷോറൂമുകളില്‍ പ്രത്യേകം തയാറാക്കിയ സ്കൂള്‍ മേളകളില്‍ ലഭിക്കും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11-ന് കലൂര്‍ ഖാദി ടവറില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് കെ.വി.നൂറുദ്ദീന്‍ നിര്‍വഹിക്കും.
ബാഗ്, നോട്ട്ബുക്ക് എന്നിവ ബോര്‍ഡിന്റെ യൂണിറ്റുകളില്‍ നിര്‍മിച്ചവയാണ്. സംസ്ഥാനത്ത് കിഴക്കമ്പലത്തും വെഞ്ഞാറമൂടിലും ബോര്‍ഡ് നേരിട്ടാണ് നോട്ട്ബുക്ക് നിര്‍മിക്കുന്നത്. പൊതുമാര്‍ക്കറ്റിലെ വിലയേക്കാള്‍ 10-20 ശതമാനം വരെ വിലക്കുറവില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ നോട്ട് ബുക്ക്, സ്കൂള്‍ ബാഗ്, കുട, സ്റ്റേഷനറി ഇനങ്ങള്‍ എന്നിവ വില്പന നടത്താനാവുന്നു. വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും ഒരു പരിധി വരെ സഹായിക്കാന്‍ സ്കൂള്‍ മേള കൊണ്ട് കഴിയുന്നുണ്ട്. കഴിഞ്ഞ 11 വര്‍ഷമായി സ്കൂള്‍ മേളകള്‍ വഴി ഗുണനിലവാരമുളള ഉല്പന്നങ്ങള് കുറഞ്ഞ വിലയ്ക്ക് വില്പന നടത്തുവാന്‍ കഴിയുന്നതിനാല്‍ വമ്പിച്ച പൊതുജനാംഗീകാരം ഈ മേളയ്ക്ക് ലഭിച്ചിട്ടുണ്ട്. 14 ജില്ലകളിലും ബോര്‍ഡ് നടത്തുന്ന സ്കൂള്‍ മേള വിജയകരമായി നടന്നുവരുന്നു.
ഖാദി ബോര്‍ഡ് സെക്രട്ടറി ജി.എസ്.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എഫ്എആന്റ് സിഎഒ എന്‍.എം.രവീന്ദ്രന് ആദ്യവില്പന നടത്തും. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വി.അജയകുമാര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ കെ.രാജേന്ദ്രന് നായര്‍ എന്നിവര്‍ പ്രോജക്ട് ഓഫീസര്‍ കെ.കെ.ദയാനന്ദന്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.പി.വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: