കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കുട്ടികള്‍ഉള്‍പ്പെടെ ആശുപത്രിയില്‍ 12 ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ബി.സി.റോയ് കുട്ടികളുടെ ആശുപത്രിയിലാണ് രണ്ടു ദിവസത്തിനിടയില്‍ 12 ശിശുക്കള്‍ മരിച്ചത്. ആറു മാസം തികയാത്തവരാണ് മരിച്ച കുട്ടികളില്‍ കൂടുതലും. അണുബാധയാകാം കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി സൂപ്രണ്ട് ദിലീപ് കുമാര്‍ പോള്‍ വ്യക്തമാക്കി. ഇതേപോലെ തന്നെ ഈ വര്‍ഷവും ഇതേ ആശുപത്രിയില്‍ പതിനെട്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഡോക്ടര്‍മാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിന് ശേഷമാണ് വീണ്ടും കൂട്ടമരണം. രോഗം മൂര്‍ച്ഛിച്ചതിനുശേഷം വളരെ വൈകിയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. അതിനാലാണ് കുട്ടികളെ രക്ഷിക്കാന്‍ കഴിയാത്തതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് കൂട്ട മരണം നടക്കാന്‍ ഇടയാക്കിയതെന്ന് മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: