നരയും ചര്‍മ്മത്തിലെ ചുളിവുകളും താന്‍ ഇപ്പോള്‍ ആസ്വിക്കുന്നുവെന്ന് നടന്‍ ജയറാം. അറുപതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഒരു ടിവി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം സൂചിപ്പിച്ചത്.
ഈയിടെ മകന്‍ കാളിദാസന്റെ വിവാഹച്ചടങ്ങുകളില്‍ എത്തിയ ജയറാം ഡൈ ചെയ്യാതെ നരച്ച താടിയില്‍ ആണ് പ്രത്യക്ഷപ്പെട്ടിരുന്നത്. മുഖത്ത് ചുളിവുകളും കാണാമായിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടം താണ്ടിയതോടെ മേക്കപ്പില്ലാതെ ക്യാമറകള്‍ക്ക് മുന്‍പില്‍ നില്‍ക്കാമെന്ന ധൈര്യം വന്നതിന്റെ ഭാഗമാണിത്. ഇതേക്കുറിച്ചാണ് ജയറാമും പറയുന്നത്.
മകളുടെയും മകന്റെയും വിവാഹം കഴിഞ്ഞതോടെ ജീവിതം മറ്റൊരുഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജയറാം പറയുന്നു. ഒരു മനുഷ്യന്‍ തന്നെ കടന്നുപോകുന്ന പലതരം പ്രായങ്ങളെക്കുറിച്ചും ജയറാം വാചാലനായി. “നമ്മൾ ജനിക്കുന്ന വയസൊന്ന്. പള്ളിക്കൂടത്തിൽ ചേർക്കാൻ വേണ്ടി കൊടുക്കുന്ന കള്ള വയസൊന്ന്. അതുകഴിഞ്ഞ് ജോലി കിട്ടാനും ജീവിതത്തിലെ പലഘട്ടങ്ങളിലും പറയുന്ന വയസുകൾ ഒരുപാട്. വെറൊരാൾ നമ്മുടെ മുഖത്ത് നോക്കി പറയുന്നൊരു വയസുണ്ട്. അതിനെക്കാൾ ഏറ്റവും വലുത് നമ്മുടെ മനസ് പറയുന്ന വയസാണ്”.
“അറുപത് വയസാകുന്ന സമയത്ത് ഞങ്ങളുടെ കൾച്ചറിൽ ഒരു താലി കെട്ടണം എന്നുണ്ട്. 70, 80 വയസുകളിലും താലി കെട്ടണം. എന്റെ സഹോദരിയാണ് അതുണ്ടാക്കി തരേണ്ടത്. താലി റെഡിയാക്കി വച്ചിട്ടുണ്ട്. ഗുരുവായൂരമ്പലത്തിൽ വച്ച് തന്നെ കെട്ടാം എന്നാണ് കരുതുന്നതെന്നും ജയറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: