കോട്ടയം: ഹോട്ടല്‍ പണിയുന്നതിനു മുന്‍പ് അവിടെ വച്ചും മറ്റൊരുഹോട്ടലിന്റെ ഇല്ലാത്ത നിലയില്‍ വച്ചും നാട്ടിലിരുന്നുകൊണ്ട് മറുനാട്ടിലും പീഡനം നടത്താന്‍ കഴിയുമെന്ന ഇരകളുടെ പരാതികള്‍ സത്യമെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കേണ്ട ഗതികേടിലാണ് കേരള പൊലീസും പ്രോസിക്യൂഷനും.ഇത്തരം വിചിത്ര ആരോപണങ്ങളാണ് പീഡന പരാതികള്‍ കോടതികളില്‍ ദുര്‍ബലമാകുന്നതിന്റെ പ്രധാനകാരണം. ഇതിനിടയില്‍ യഥാര്‍ത്ഥ പരാതികള്‍ വിശ്വസിക്കപ്പെടാതെ പോവുകയും ചെയ്യുന്നു.
ബാലചന്ദ്രമേനോന് എതിരായ പരാതിയിലാണ് എറണാകുളത്തെ ഹോട്ടലിന്റെ ആറാം നിലയില്‍ വച്ച് പീഡിപ്പിച്ചുവെന്ന് നടി പറഞ്ഞത്.എന്നാല്‍ ഈ ഹോട്ടലിന് ആറാം നില ഇല്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവില്‍ പൊളിഞ്ഞ തിരക്കഥ ഇതാണ്. കഴിഞ്ഞ ദിവസം സംവിധായകന് രഞ്ജിത്തിന്റെ കേസില്‍ പണിയാത്ത ഹോട്ടലില്‍ നടന്ന പീഡനവും പൊളിഞ്ഞിരുന്നു. നടന് നിവിന്‍ പോളിക്കെതിരായ കേസ് എഴുതിത്തള്ളിയതാകട്ടെ, മറുനാട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്ന് നടി ആരോപിച്ച ദിവസം നടന് കേരളത്തില്‍ ഷൂട്ടിംഗിലായിരുന്നുവെന്ന് തെളിഞ്ഞതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: