ന്യൂദല്‍ഹി: ഭൂട്ടാന് രാജാവ് ഖേസര്‍ നംഗ്യാല്‍ വാങ്ങ്ചുകും ഭാര്യ ജെന്സണ് പേമയും ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. 31 കാരനായ വാങ്ങ്ചുകും 21 കാരിയായ പേമയും തമ്മിലുള്ള വിവാഹം ബുദ്ധമതാചാരപ്രകാരമുള്ള ചടങ്ങുകളോടെ ഒക്ടോബര്‍ 13 നാണ് നടന്നത്. ഭൂട്ടാന്റെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഇരുവരും ഇന്ത്യയിലെത്തിയത്. വിവാഹത്തിനുശേഷമുള്ള രാജാവിന്റെ ആദ്യ സന്ദര്‍ശനവുമാണ് ഇത്.
ഇന്നലെ പുലര്‍ച്ചെ ദല്‍ഹി വിമാനത്താവളത്തിലെത്തിയ ഇരുവരേയും കേന്ദ്ര ടെലികോം സഹമന്ത്രി മിലിന്ത് ഡിയോറയാണ് സ്വീകരിച്ചത്. ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മറ്റ് വിശിഷ്ടവ്യക്തികളുമായും ഇരുവരും ചര്‍ച്ച നടത്തും. ഇതോടൊപ്പം ജയ്പൂര്‍, ഉദയ്പൂര്‍, രന്താമ്പോര്, ജോധ്പൂര്‍ എന്നീ സ്ഥലങ്ങളും ദമ്പതിമാര്‍ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വാങ്ങ്ചുകിന്റെ നാലാമത് ഇന്ത്യാ സന്ദര്‍ശനമാണിത്. ഭൂട്ടാന്റെ ജനകീയനായ യുവരാജാവ് എന്ന നിലയില്‍ വാജ്ചുക് വളരെയധികം പ്രസിദ്ധി നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: