ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിമാരാരും തന്നെ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തോട് കേന്ദ്രം ചിറ്റമ്മ നയമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രിമാരാരും തന്നെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല ഇക്കാര്യത്തെയോര്ത്ത് സഹതാപമുണ്ട്. ധനമന്ത്രിയുമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന അദ്ദേഹത്തിന്റെ ഉറപ്പ് വാക്കില്‍ മാത്രമൊതുങ്ങുന്നതാണ്. ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി ദല് ഹിയിലെത്തിയതായിരുന്നു ധുമാല്‍.
ഹിമാചല്‍-ലേ റെയില്‍ വേ പദ്ധതിയെ കേന്ദ്രം ഏതാണ്ട് അവഗണിച്ച മട്ടാണ്. പദ്ധതിയില്‍ ചില സ്വകാര്യകമ്പനികള്ക്കുള്ള താല്‍പ്പര്യത്തിന്റെ ഒരു ശതമാനം പോലും കേന്ദ്രം പ്രകടിപ്പിക്കുന്നില്ല അദ്ദേഹം വിമര്‍ശിച്ചു. ഹിമാലയത്തിലെ ജലസംഭരണ പദ്ധതിയോടും അധികൃതര്‍ മുഖം തിരിച്ചിരിക്കുകയാണെന്നും ധുമാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: