റാഞ്ചി: നക്സലുകള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെ ബിഎസ്എഫ് ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ടു പെയിലറ്റുമാരും ഒരു സാങ്കേതിക വിദഗ്ദ്ധനും കൊല്ലപ്പെട്ടു. മൂവാറ്റുപുഴ സ്വദേശി ക്യാപ്റ്റന്‍ തോമസാണ് മരിച്ച മലയാളി െപെയിലറ്റ്. റാഞ്ചിയില്‍നിന്നും ചൈബാസയിലേക്ക് പുറപ്പെട്ട ‘ധ്രുവ്’ ഹെലികോപ്ടറാണ് എന്ജിന് തീ പിടിച്ചതിനെത്തുടര്‍ന്ന് കുന്ധി വനമേഖലയില്‍ തകര്‍ന്നുവീണത്.
ക്യാപ്ടന് തോമസ്, ക്യാപ്റ്റന്‍ പി.സിങ്, സാങ്കേതിക വിദഗ്ദ്ധന് മനോജ് കുമാര്‍ സ്വയ്ന് എന്നിവരാണ് കൊല്ലപ്പെട്ടത്. നക്സലുകളെ നേരിടുന്നതിനായി ഈ പ്രദേശത്ത് സിആര്‍പിഎഫ് സേനയെ വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: