ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്ത്തകന് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ നിയമസഭ പ്രക്ഷുബ്ധമായി. ബഹളത്തെ തുടര്‍ന്ന് സഭയില്‍ നപടിക്രമങ്ങളൊന്നും ആരംഭിക്കാനായില്ല. തിങ്കളാഴ്ച ഉച്ച വരെ മൂന്ന് തവണയാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകന്റെ മരണത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഈ ആവശ്യം സ്പീക്കര്‍ മുഹമ്മദ് അക്ബര്‍ ലോണ്‍ തള്ളിക്കളയുകയായിരുന്നു.
സ്പീക്കര്‍ മുഹമ്മദ് അക്ബര്‍ ലോണും പിഡിപി എംഎല്‍എ മൗലവി ഇഫ്തിക്കര്‍ ഹുസൈനും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. സ്പീക്കര്‍ക്ക് നേരെ എംഎല്‍എ ഫാനെടുത്ത് എറിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: