ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക് ഇന്‍ സംവിധാനം തകരാറായതിനെ തുടര്‍ന്ന് രാവിലെ പുറപ്പെടേണ്ട 50 വിമാനങ്ങള്‍ വൈകി. രാവിലെ നാലിന് കണ്ടെത്തിയ തകരാര്‍ അര മണിക്കൂറിന് ശേഷമാണ് പരിഹരിച്ചത്.
എയര്‍പോര്‍ട്ടിലെ ടി 3 ടെര്‍മിനലില്‍ ചെ ക്ക് ഇന്‍ സംവിധാനത്തിലുണ്ടായ തകരാറ് മൂലം വിമാന കമ്പനികളുടെ കൗണ്ടറുകള്‍ക്കു മുന്നില്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം ക്യൂ നില്ക്കേണ്ടിവന്നു. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്.
ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളുടെ സാധാരണ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: