തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്ണറായി ഓംപ്രകാശ് മാഥൂര് 23ന് സത്യപ്രതിജ്ഞ ചെയ്യും.നിലവിലെ ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് 22ന് ചുമതല ഒഴിയും.തമിഴ്നാട് ഗവര്ണറായാണ് അദ്ദേഹത്തിന് പുതിയ നിയമനം.
23ന് രാവിലെ 11.30ന് ലോക്ഭവനിലെ ചടങ്ങില് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന് സെന് പുതിയ ഗവര്ണര്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. രാജസ്ഥാന് സ്വദേശിയാണ് നിലവില് സിക്കിം ഗവര്ണറായ ഓംപ്രകാശ് മാഥൂര് .
ബിജെപിയുടെ മുതിര്ന്ന നേതാവാണ് അദ്ദേഹം.
















