പത്തനംതിട്ട: ശബരിമലയില് അരവണ നിര്മ്മാണം വീണ്ടും തുടങ്ങി. അരവണ നിര്മ്മാണ പ്ലാന്റിന്റെ ശേഷി വര്ദ്ധിപ്പിക്കുന്ന പ്രവര്ത്തികള്ക്കായി കഴിഞ്ഞ ഒരു മാസക്കാലമായി പ്ലാന്റ് അടച്ചിട്ടിരുന്നു..
നിലവില് ഒന്നര ലക്ഷം ടിന് അരവണയാണ് പ്രതിദിന ഉത്പാദനം .ഒക്ടോബര് 20ന് ശേഷം പ്ലാന്റ് പൂര്ണ ഉത്പാദന ശേഷി കൈവരിക്കുമ്പോള് പ്രതിദിനം 3.25 മുതല് 3.65 വരെ ലക്ഷം ടിന് അരവണ ഉത്പാദിപ്പിക്കാനാവും.
പ്ലാന്റിന്റെ ശേഷി വര്ദ്ധിക്കുന്നതോടെ മണ്ഡല -മകരവിളക്ക് തീര്ത്ഥാടനകാലത്ത് ഭക്തര്ക്ക് ആവശ്യാനുസരണം അരവണ വിതരണം ചെയ്യാനാകും.പ്ലാന്റ് നവീകരണത്തിന് അടച്ചിട്ടത് മൂലം കഴിഞ്ഞ മാസം ഭക്തര്ക്ക് ആവശ്യാനുസരണം വിതരണം ചെയ്യാനാകാതിരുന്നത് വിവാദമായിരുന്നു
















