Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

നിലാവിന്റെ നീലഭസ്മം

പടി കടന്നെത്തുന്ന പദനിസ്വനം - 4

കുമ്മനം രവിbyകുമ്മനം രവി
Oct 14, 2026, 03:13 pm IST
inMusic, Varadyam, Entertainment
 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

അനുകരണമില്ലാത്ത എഴുത്തുവഴിയും ആവര്‍ത്തനമില്ലാത്ത ആശയലോകങ്ങളും ജനകീയ സംഗീതമായ സിനിമാഗാനങ്ങളില്‍ സൃഷ്ടിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി നിര്‍വഹിക്കുവാന്‍ ഗിരീഷ് പുത്തന്‍ചേരിക്ക് കഴിഞ്ഞു. അഭയദേവ്, വയലാര്‍, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ പാട്ടെഴുത്തിന്റെ മഹാരഥന്മാര്‍ രചിച്ച പദവിന്യാസങ്ങളുടെ അക്ഷയഖനികളിലൂടെ സഞ്ചരിച്ച് ഹൃദിസ്ഥമാക്കി ഒരു പദം പോലും ഒരു ആശയം പോലും ആവര്‍ത്തിക്കപ്പെടാതെ പുതിയ സൗന്ദര്യലോകം സൃഷ്ടിക്കുവാന്‍ ഗിരീഷ് പുത്തന്‍ചേരി എന്ന പാട്ടുകലയുടെ രാജശില്‍പിക്ക് സാധിച്ചു

”ഒരു ഗാനരചയിതാവ് വിവിധ വിഭാഗക്കാരായ ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന ഒരെഴുത്തുകാരനാണ്. വെറും പദങ്ങള്‍ നിരത്തിയതുകൊണ്ടുമാത്രം അത് സാധിക്കുന്നില്ല. ഉള്ളില്‍ കവിതയുള്ള ഒരാള്‍ക്കു മാത്രമേ വിശിഷ്ടമായ ഗാനങ്ങള്‍ രചിക്കാന്‍ സാധിക്കുകയുള്ളൂ. ഗിരീഷ് പുത്തന്‍ചേരി മികച്ച ഗാനരചയിതാവ് ആകുന്നത് കവിത ഉള്ളിലുള്ളതുകൊണ്ടാണ്. കവിത്വമുള്ളതുകൊണ്ടാണ്…”
-എം.ടി. വാസുദേവന്‍ നായര്‍

അനുകരണമില്ലാത്ത എഴുത്തുവഴിയും ആവര്‍ത്തനമില്ലാത്ത ആശയലോകങ്ങളും ജനകീയ സംഗീതമായ സിനിമാഗാനങ്ങളില്‍ സൃഷ്ടിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി നിര്‍വഹിക്കുവാന്‍ ഗിരീഷ് പുത്തന്‍ചേരിക്ക് കഴിഞ്ഞു. അഭയദേവ്, വയലാര്‍, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ പാട്ടെഴുത്തിന്റെ മഹാരഥന്മാര്‍ രചിച്ച പദവിന്യാസങ്ങളുടെ അക്ഷയഖനികളിലൂടെ സഞ്ചരിച്ച് ഹൃദിസ്ഥമാക്കി ഒരു പദം പോലും ഒരു ആശയംപോലും ആവര്‍ത്തിക്കപ്പെടാതെ പുതിയ സൗന്ദര്യലോകം സൃഷ്ടിക്കുവാന്‍ ഗിരീഷ് പുത്തന്‍ചേരി എന്ന പാട്ടുകലയുടെ രാജശില്‍പിക്ക് സാധിച്ചു.

മലയാള സിനിമാഗാനങ്ങളെ കാവ്യമയമാക്കുന്ന ബിംബമാണ് നിലാവ്. കേരളത്തിലെ നിലാവിന് ഇത്രമേല്‍ പ്രകാശമുണ്ടാക്കിക്കൊടുത്തത് ചലച്ചിത്രഗാനങ്ങളാണെന്നു പറയാറുണ്ട്. മഞ്ഞളരച്ചുവെച്ചു നീരാടുന്ന ഭാസ്‌കരന്‍ മാഷിന്റെ നിലാവിന് മഞ്ഞനിറമാണ് (മഞ്ഞണിപ്പൂനിലാവില്‍). വയലാറിന്റെ ചന്ദ്രന് കളഭ നിറം! (ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം). ചന്ദന നിറമാണ് ശ്രീകുമാരന്‍ തമ്പി നിലാവില്‍ കണ്ടത് (ചന്ദ്രരശ്മിതന്‍ ചന്ദനനദിയില്‍). പാല്‍നിലാവെന്നു പാടി ബിച്ചു തിരുമല (പാല്‍നിലാവിനും ഒരു നൊമ്പരം). പൊന്നില്‍ കുളിച്ചുനിന്നു കൈതപ്രത്തിന്റെ ചന്ദ്രികാവസന്തം. എന്നാല്‍ അഗാധതയുടെയും അപാരതയുടെയും നിറമായ നീലയാണ് പുത്തന്‍ ചേരിയുടെ നിലാവിന്.
”നിലാവിന്റെ നീലഭസ്മക്കുറി
യണിഞ്ഞവളേ, കാതിലോല…” (അഗ്നിദേവന്‍-1995)

നിലാവിന്റെ വിവിധങ്ങളായ കല്‍പനകള്‍ പുത്തന്‍ചേരിയുടെ ഗാനങ്ങളെ ബിംബസമൃദ്ധമാക്കുന്നുണ്ട്. സംഗീതസാന്ദ്രമായ പദങ്ങളുടെ തരളലയത്തില്‍ നിലാവ് കാഴ്ചയുടെ ഉത്സവമാകുകയാണ്. ”നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം, പുലര്‍നിലാച്ചില്ല, നറുമലര്‍ത്തിങ്കള്‍, രാത്തിങ്കള്‍ തിടമ്പ്, അല്ലി നിലാവ്, വാസന്തവരചന്ദ്രന്‍, പാര്‍വണങ്ങള്‍ പടിവാതിലില്‍, നിലാപാല്‍പായസം, കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തുഞാന്‍ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു, രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി” – തുടങ്ങി നിലാവിനെത്ര അഴകുണ്ടെന്നും അതു സംഗീതമാണെന്നും ഈ പ്രകൃതിഗായകന്റെ വരികളില്‍ നിന്ന് നാമറിയുന്നു. ഭാസ്‌കരന്‍മാഷിന്റെ മഞ്ഞണിപ്പൂനിലാവ് പേരാറ്റില്‍ നീരാടുമ്പോള്‍ പുത്തന്‍ചേരിയുടെ വെണ്ണിലാവിന് പുഴയില്‍ കല്യാണമാണ്.
”വെള്ളാരംകുന്നിലെ വെണ്ണിലാവും
പൂക്കൈതപ്പുഴയിലെ പൊന്‍മീനും
കുളവാഴക്കൂട്ടിലെ പാതിരാപ്പന്തലില്‍
മോതിരം മാറും മുഹൂര്‍ത്തമായ്.
മലയണ്ണാര്‍ക്കണ്ണന്‍ മാര്‍കഴിത്തുമ്പിയെ
മണവാട്ടിയാക്കും നേരമായ്…”
(കൈക്കുടന്ന നിലാവ്-1998)

മാതൃദേവോ ഭവഃ എന്ന ഉപനിഷദ് സൂക്തം അമ്മ ദൈവംതന്നെയെന്ന് നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ നമ്മുടെ മനസ്സില്‍ പ്രതിഷ്ഠിച്ച അമ്മയില്‍ ദൈവത്തേക്കാള്‍ ശ്രേഷ്ഠതയാണ് വയലാര്‍ ദര്‍ശിച്ചത്.
”അമ്മേ അമ്മേ അവിടുത്തെ മുന്‍പില്‍
ഞാനാര് ദൈവമാര്…”
(ചായം- 1973)

തികഞ്ഞ ഭാരവും പൂവായി കാണുന്ന, നിറഞ്ഞ നോവിലും നിര്‍വൃതി കൊള്ളുന്ന, സര്‍വവും മറക്കുന്ന കോടതിയാണ് അമ്മ- അമ്മയെ ഹൃദയത്തിന്റെ ഭാഷയിലാണ് ശ്രീകുമാരന്‍ തമ്പിയെഴുതിയത്.
”അമ്മയല്ലാതൊരു ദൈവമുണ്ടോ
അതിലും വലിയൊരു കോവിലുണ്ടോ…”’
(സംഭവാമി യുഗേ യുഗേ-1972)

അമ്മ ദൈവമാണെങ്കില്‍ മാതൃത്വം കീര്‍ത്തനം ചെയ്യുന്ന ഗാനങ്ങളെ മാതൃഭക്തി ഗാനങ്ങളെന്നു വിളിക്കണം. മലയാളത്തിലെ എക്കാലത്തെയും മികച്ച മാതൃവന്ദനമാണ് ഗിരീഷിന്റെ കനകതൂലികയില്‍ പിറന്ന
”അമ്മ മഴക്കാറിന് കണ്‍നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു…”
(മാടമ്പി- 2008)

എം. ജയചന്ദ്രന്‍, ഗിരീഷ് പുത്തന്‍ചേരി എന്നീ പ്രതിഭകളുടെ മനസ്സുകളുടെ ലയനത്തില്‍ നിന്നാണ് ‘മാടമ്പി’ എന്ന കൊമേഴ്ഷ്യല്‍ സിനിമയില്‍ ഇതുപോലൊരു ക്ലാസ്സിക്കല്‍ ഗാനകവിത ഉണ്ടായത്. സംഗീത സംവിധായകന്‍ ഹിന്ദോളത്തില്‍ ഈണമിട്ടു.. പിന്നീട് വരികള്‍ തേടിയുള്ള മനസ്സിന്റെ യാത്രകള്‍ ഗിരീഷ് തന്നെ പറയുന്നുണ്ട്. ”കൊച്ചിയിലെ കായല്‍തീരത്ത് താജ് ഹോട്ടലില്‍ രാത്രിയില്‍ ആകാശം നോക്കി കിടക്കുമ്പോള്‍ അകലെ ബോള്‍ഗാട്ടി പാലസിന് മുകളില്‍ ചന്ദ്രന്‍ അങ്ങിനെ മിന്നിനില്‍ക്കുന്നു. ഒരു മേഘം വന്ന് ചന്ദ്രനെ മറച്ച് കടന്നുപോയി. പെട്ടെന്ന് മനസ്സിലേക്ക് വരികള്‍ വന്നു വീഴുകയായിരുന്നു. അമ്മ മഴക്കാറിന് കണ്‍നിറഞ്ഞു…”
”പാര്‍വണങ്ങള്‍ പടിവാതില്‍
ചാരുമൊരു മനസ്സിന്‍ നടവഴിയില്‍
നിഴലെവിടെ വിളികേള്‍ക്കാന്‍
ഒരു മന്ത്രദീക്ഷ തരുമോ…”
ഋഷിയാണ് മന്ത്രദീക്ഷ നല്‍കേണ്ടത്. നിത്യേന നാമം ജപിച്ചും പ്രാര്‍ത്ഥിച്ചും അന്യര്‍ക്കായ് സഹനജീവിതം നയിച്ചും ജീവിതം ത്യാഗത്തിന്റെ തപസ്സാക്കി മാറ്റുന്ന എല്ലാ അമ്മമാരും ഋഷിതുല്യരാണെന്നു കവി സൂചിപ്പിക്കുകയാണ്.

”അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയും
കൈയ്യിലേന്തി അഗ്നിയില്‍ സ്ഫുടം ചെയ്ത
മനസ്സാം ശംഖുമൂതി ജന്മഗേഹം വിട്ടിറങ്ങി-
പ്പോരുമഭയാര്‍ത്ഥിയാമെന്‍
ഭിക്ഷാപാത്രത്തില്‍ നിറയ്‌ക്കുക, നിങ്ങള്‍
ഇത്തിരി സ്നേഹാമൃതം…!”
(അഗ്നിദേവന്‍- 1995)
ഗിരീഷിന് 1995 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിക്കൊടുത്ത ഈ ഗാനം അക്ഷരോപാസകനായ കവിയുടെ ആത്മാലാപനമാണെന്നു പറയാം. അക്ഷര നക്ഷത്രങ്ങളുടെ ജപമാലയും, മനസ്സാകുന്ന ശംഖും, അഭയാര്‍ത്ഥിയുടെ ഭിക്ഷാപാത്രവുമൊക്കെ പരിത്യാഗിയായ ജ്ഞാനോപാസകന്റെ പ്രതിനിധാനങ്ങളാണ്. ഭിക്ഷാപാത്രം നീട്ടി സ്നേഹാമൃതം യാചിക്കുന്ന കവി ഇവിടെ നഷ്ടപ്പെട്ടുപോകുന്ന മാനവമൈത്രിയെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.

മലയാള കാവ്യഭാവനകള്‍ക്ക് പുതുചക്രവാളങ്ങള്‍ തീര്‍ത്ത ഗിരീഷ് പുത്തന്‍ചേരി സംഗീതവും സാഹിത്യവും ഇഴപിരിയാതെ വിളക്കിച്ചേര്‍ത്ത ഈരടികളില്‍ അമ്ല തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ കടഞ്ഞെടുത്ത മാനവികതയുടെ അമൃത സ്പര്‍ശമുണ്ട്; അതിനെ ‘നീലഭസ്മ കുറിയണിഞ്ഞ’ ആര്‍ഷഭാവനകള്‍ ഭാവദീപ്തമാക്കുന്നു.
(തുടരും)

Tags: Malayalam PoetryKerala Cultural HeritageGirish PuthencheryMalayalam LyricistMalayalam Film SongsLegendary LyricistsFilm Songwritingmalayalam cinemaIndian MusicMT Vasudevan Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

Thiruvananthapuram

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.