India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സ്റ്റാര്‍ലിങ്ക് എന്ന ഇലോണ്‍മസ്കിന്‍റെ സാറ്റലൈറ്റ് ഫോണ്‍ കമ്പനിക്ക് ഇനിയും ഇന്ത്യ അനുമതി നല്‍കാത്തത് അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ആശങ്ക ഉള്ളതിനാലാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സ്റ്റാര്‍ലിങ്ക് എന്ന ഇലോണ്‍മസ്കിന്റെ സാറ്റലൈറ്റ് ഫോണ്‍ കമ്പനിക്ക് ഇനിയും ഇന്ത്യ അനുമതി നല്‍കാത്തത് അത് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെ അഞ്ച് പതിറ്റാണ്ടിലധികം വിറ്റുതിന്ന ഗാന്ധി കുടുംബത്തിന്റെ ഇപ്പോഴത്തെ കണ്ണിയായ രാഹുലിന് അപഹസിക്കാം, പക്ഷെ മോദി സര്‍ക്കാരിന് അതിനാവില്ല. മുകേഷ് അംബാനിയുടെ മൊബൈല്‍ ഫോണ്‍ സേവനക്കമ്പനിയായ ജിയോയെ രക്ഷിക്കാനാണെന്ന രാഹുല്‍ ഗാന്ധിയുടെയും  സ്റ്റാര്‍ലിങ്ക് കമ്പനി ഉടമ ഇലോണ്‍ മസ്കിന്റെയും വാദം അത്യന്തം അപകടകരമാണ്.

മണിപ്പൂര്‍ കലാപത്തില്‍ അക്രമം നടത്തുന്നവര്‍ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് എന്ന സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മണിപ്പൂരിലെ കിഴക്കന്‍ ജില്ലയായ ഇംഫാലിലെ ഖെയ്റാവോ ഖുനോവില്‍ സ്റ്റാര്‍ലിങ്കിന്റെ ആന്‍റിനയും റൂട്ടറും വിഘടനവാദികളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. റെവലൂഷണറി പീപ്പിള്‍സ് ഫ്രണ്ട് എന്ന മെയ്തെ ഗ്രൂപ്പില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. അതുപോലെ മ്യാന്‍മറിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പോലുള്ള സായുധഗ്രൂപ്പുകളില്‍ നിന്നും സ്റ്റാര്‍ലിങ്ക് ആന്‍റിനയും റൂട്ടറും പിടിച്ചെടുത്തിരുന്നു. മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് ഷട്ട് ഡൗണ്‍ ഉണ്ടാകുമ്പോഴും സുഗമമായി വാര്‍ത്താവിനിമയം നടത്താനാണ് ഇത്തരം അപകടകാരികളായ വിഘടനവാദഗ്രൂപ്പുകള്‍ സ്റ്റാര്‍ലിങ്കിന്റെ ആന്‍റിനയും റൂട്ടറും ഉപയോഗിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചാലും സാറ്റലൈറ്റിന്റെ പവറില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാസേന അറിയാതെതന്നെ സ്റ്റാര്‍ലിങ്ക് ആന്‍റിന ഉപയോഗിച്ച് രഹസ്യവിവരങ്ങള്‍ കൈമാറാന്‍ കലാപം നടത്തുന്നവര്‍ക്കും ഭീകരാവാദികള്‍ക്കും സാധിക്കും. ഈയൊരു സംശയം തന്നെയാണ് ഇപ്പോഴും സാറ്റലൈറ്റ് ഫോണിന് അനുമതി നല്‍കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്.

പ്രകൃതിദുരന്തം, വെള്ളപ്പൊക്കം, പ്രാന്തപ്രദേശങ്ങളില്‍ രക്ഷപ്രവര്‍ത്തനം നടത്തുക തുടങ്ങിയ പല കാര്യങ്ങള്‍ക്കും സാറ്റലൈറ്റ് ഫോണു‍കള്‍ ഫലപ്രദമായി ഉപയോഗിക്കാം എന്നത് നേര് തന്നെ. പക്ഷെ ഇങ്ങിനെ ഒരു അമ്പരപ്പിക്കുന്ന വശവും ഈ സാറ്റലൈറ്റ് ഫോണിനുണ്ട്.

സ്റ്റാര്‍ലിങ്ക് എന്ന സാറ്റലൈറ്റ് ഫോണ്‍ എങ്ങിനെ രാജ്യസുരക്ഷയ്‌ക്ക് തലവേദനയാകുന്നു?

ഇന്റർനെറ്റ്, ജി.പി.എസ്, ആശയവിനിമയം എന്നീ സേവനങ്ങള്‍ നല്‍കാന്‍ ബഹിരാകാശത്ത് പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന ഒന്നിലധികം കൃത്രിമ ഉപഗ്രഹങ്ങളുടെ ഒരു കൂട്ടത്തെയാണ് ഉപഗ്രഹ നക്ഷത്ര സമൂഹം (Satellite constellation) എന്ന് പറയുന്നത്. ഒരൊറ്റ ഉപഗ്രഹത്തിന് പകരം, ഒരു കൂട്ടം ഉപഗ്രഹങ്ങൾ കൃത്യമായ ഭ്രമണപഥങ്ങളിൽ വിന്യസിക്കുന്നതിലൂടെ ഭൂമിക്ക് ചുറ്റും തുടർച്ചയായതും മികച്ചതുമായ കവറേജ് (Coverage) ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഇത് തന്നെയാണ് ഒരു രാജ്യം ഭരിയ്‌ക്കുന്ന സര്‍ക്കാരിന്റെ തലവേദനയും. രാജ്യത്തിന്റെ അതിര്‍ത്തികള്‍ ലംഘിച്ച് ഏത് സമയവും വാര്‍ത്താവിനിമയം ഇതിലൂടെ സാധ്യമാകും. ഈ സാറ്റലൈറ്റ് ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ഇന്ത്യയുടെ ഏത് കാടിനുള്ളിലും ഗുഹയ്‌ക്കുള്ളിലും കെട്ടിടത്തിനുള്ളില്‍ ഇരുന്ന് ഭീകരര്‍ക്കോ വിഘടനവാദികള്‍ക്കോ അവരുടെ ഗ്രൂപ്പില്‍പ്പെട്ടവരുമായി സുഗമമായി ആശയവിനിമയം നടത്താന്‍ സാധിക്കും. ഇതില്‍ ഒരു സാമൂഹ്യസുരക്ഷയുടെ പ്രശ്നം

അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തുമ്പോള്‍ വേണോ സ്റ്റാര്‍ ലിങ്ക്?

അത്യന്തം അപകടകരമായ രാഷ്‌ട്രീയ സാമൂഹ്യ സ്ഥിതിയിലൂടെ ഇന്ത്യ കടന്നുപോവുകയാണ്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ശ്രമിച്ചുവരികയാണ് എന്ന് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമേരിക്കയിലെ സമ്പന്ന ബിസിനസ് കുടുംബങ്ങള്‍, അമേരിക്കന്‍ രഹസ്യപ്പൊലീസായ സിഐഎ ഏജന്‍റുമാര്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, ആയുധക്കച്ചവടക്കാര്‍, എന്‍ജിഒകള്‍, ക്രിസ്ത്യന്‍ മിഷണറി ഗ്രൂപ്പുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഈ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് എന്ന വന്‍ ശക്തി. ഒരു രാജ്യത്ത് അവരുടെ സാമ്പത്തിക, സാംസ്കാരിക ആധിപത്യം നടപ്പായില്ലെങ്കില്‍ ആ രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിച്ച് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന പാവ സര്‍ക്കാരിനെ അധികാരത്തില്‍ അവരോധിക്കുക എന്നതാണ് അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ട. ഈയിടെ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഭരണങ്ങള്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികള്‍ അട്ടിമറിച്ചിരുന്നു. അതുപോലെ ഡീപ് സ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ട ഡീപ് സ്റ്റേറ്റ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സിജെപി സമരങ്ങളും രാഹുല്‍ ഗാന്ധിയുടെ നുണ ആരോപണങ്ങളുടെ (വോട്ട് ചോരി മുതലായവ) പേരിലുള്ള സമരങ്ങളും ഈ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്. ഈ സമയത്ത് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഫോണ്‍ കൂടി വന്നാല്‍ അത് അക്രമികള്‍ക്ക് വലിയ സഹായമാവുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

Recent Posts