
വഡോദര ; ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ‘ജിം ജിഹാദ്’ ഗൂഢാലോചന പുറത്ത്. ‘ക്ലബ് 71’ എന്ന ജിമ്മിൽ നടത്തിയ റെയ്ഡിൽ നൂറോളം സ്ത്രീകളുടെ 1,300-ലധികം ഫോട്ടോകളും വീഡിയോകളും കണ്ടെടുത്തതിനെത്തുടർന്ന് ജിം ഉടമ അമിൻ യാസിൻ മുൽത്താനിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജിമ്മിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രനഗർ ജില്ലാ പോലീസ് സൂപ്രണ്ട് പ്രേംസുഖ് ഡെലുവിന് ലഭിച്ച അജ്ഞാത എഴുത്തിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. “ഞങ്ങളെ നിങ്ങളുടെ സ്വന്തം പെൺമക്കളെപ്പോലെ കണ്ട് അന്വേഷണം നടത്തുക” എന്നായിരുന്നു ആ കത്തിലെ അഭ്യർത്ഥന. ഉടൻ തന്നെ നടപടിയെടുത്ത പോലീസ് ‘ക്ലബ് 71’-ൽ പരിശോധന ആരംഭിച്ചു.
പരാതി ലഭിച്ച് 15 മണിക്കൂറിനുള്ളിൽ, സുരേന്ദ്രനഗർ എഎസ്പി വേദിക ബിഹാനിയുടെ നേതൃത്വത്തിലുള്ള സംഘം സാധാരണ വസ്ത്രം ധരിച്ച്, ഉപഭോക്താക്കളെന്ന വ്യാജേന ജിമ്മിൽ എത്തി. അന്വേഷണത്തിൽ ഏകദേശം നൂറോളം സ്ത്രീകളുടെ 1,300-ലധികം അശ്ലീല സ്വഭാവമുള്ള ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അന്വേഷണത്തിൽ, അമിൻ യാസിൻ 50 വിവാഹിതരായ സ്ത്രീകളിൽ 9 പേരുമായി ശാരീരികമായി ചൂഷണം ചെയ്തതായും വ്യക്തമായി.
ജിമ്മിലെ റിസപ്ഷനിസ്റ്റുകൾ വഴിയാണ് മുൽത്താനി വിവാഹിതരായ സ്ത്രീകളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിരുന്നത്. തുടർന്ന് വീഡിയോ കോളുകളിലൂടെ അവരുമായി അടുക്കുകളും, സ്വകാര്യ വീഡിയോകൾ അയച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. പിന്നീട് , അത് റെക്കോർഡ് ചെയ്ത് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു പതിവ്. കഴിഞ്ഞ നാല് വർഷമായി ഇയാൾ ഈ റാക്കറ്റ് നടത്തിവരികയായിരുന്നു.
ഐടിയിലും നിയമത്തിലും ബിരുദധാരിയാണ് മുൽത്താനി. ബ്ലാക്ക്‌മെയിലിംഗ് നടത്തുമ്പോൾ സാങ്കേതികവിദ്യയെക്കുറിച്ചും നിയമനടപടികളെക്കുറിച്ചുമുള്ള തന്റെ അറിവ് ഇയാൾ പ്രയോജനപ്പെടുത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാൻ മറ്റുള്ളവരുടെ പേരിലുള്ള മൊബൈൽ ഫോണുകളും സിം കാർഡുകളുമാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.പോലീസ് നടപടിക്ക് പിന്നാലെ, ജിമ്മിലെ മുൻ വനിതാ റിസപ്ഷനിസ്റ്റും മുൽത്താനിക്കെതിരെ പരാതിയുമായി രംഗത്തെത്തി.
ഏകദേശം 3 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെത്തുടർന്ന് പശ്ചിം ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ് രണ്ട് ജിമ്മുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇപ്പോൾ പോലീസ് രണ്ട് ജിമ്മുകളും അടച്ചുപൂട്ടി സീൽ ചെയ്തിരിക്കുകയാണ്.