
കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ നടത്തണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി. പ്രതികളുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 13 പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള തുറന്ന കോടതിയിലാണ് സാധാരണയായി ക്രിമിനല്‍ നടപടികള്‍ നടത്തേണ്ടതെന്ന് ബി.എന്‍.എസ്.എസ് സെക്ഷന്‍ 366 വ്യക്തമാക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിചാരണയുടെ ഏത് ഘട്ടത്തിലും, ആവശ്യമെങ്കില്‍ പൊതുജനങ്ങളെയോ ഏതെങ്കിലും പ്രത്യേക വ്യക്തിയെയോ കോടതിമുറിയില്‍ നിന്ന് ഒഴിവാക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.കോടതി മുറിക്കുള്ളില്‍ വിചാരണയുടെയോ പ്രതികളുടെയോ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിചാരണ കോടതിയോടും പോലീസിനോടും കോടതി നിര്‍ദ്ദേശിച്ചു.