Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2026, 04:39 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഏകപക്ഷീയമായ ആക്രമണങ്ങളില്‍ അടിയന്തര നടപടി എടുക്കണമെന്നാണ് ആവശ്യം. നടന്നത് കേരള പൊലീസും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി നടത്തിയ ആക്രമണമാണ്. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ പരിസരത്തുനിന്ന് പ്രതിഷേധം ആരംഭിക്കാനുള്ള തീരുമാനം ദുരൂഹമാണ്. പ്രകടനം ഹോസ്റ്റല്‍ പരിസരത്തുനിന്ന് ആരംഭിക്കാന്‍ അനുമതിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം.

ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അവരെ പിന്തിരിപ്പിക്കാന്‍ നേതൃത്വമോ പൊലീസോ തയാറായില്ല.പ്രകടനത്തിന് ശേഷം തിരികെയെത്തി അക്രമം തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പൊലീസ് പൂര്‍ണ സംരക്ഷണം നല്‍കുകയും ചെയ്തു. പിന്നീട് പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന വാര്‍ഡന്റെ അനുമതിയമില്ലാതെ ഹോസ്റ്റല്‍ ഗേറ്റ് തകര്‍ത്ത് അകത്തുകയറിയ പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികളെ ശാന്തരാക്കാന്‍ എത്തിയ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും പൊലീസ് തല്ലിച്ചതച്ചെന്ന് കത്തില്‍ പറയുന്നു. ഈ അക്രമത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. നാല്‍പ്പതോളം പേര്‍ക്ക് മര്‍ദ്ദനമേറ്റു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലന്‍സ് അക്രമികള്‍ തടഞ്ഞുവെച്ച മനുഷ്യത്വരഹിതമായ സംഭവത്തിന് പോലും പൊലീസ് മൗനാനുവാദം നല്‍കിയെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

പൊതുമുതല്‍ നശിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പി ഡി പി പി ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയാറായില്ല.എന്നാല്‍ പൊലീസ് തേര്‍വാഴ്ചയ്‌ക്കെതിരെ പ്രതിഷേധിച്ച സി പി എം നേതാക്കളായ മുന്‍ എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍, വി ജോയ് എം എല്‍ എ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതും കത്തില്‍ എടുത്തുപറയുന്നുണ്ട്. ഇതിനുപുറമെ, എസ് എഫ്‌ഐ ജില്ലാ സെക്രട്ടറിയെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രിയുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഭീഷണിപ്പെടുത്തിയ കന്റോണ്‍മെന്റ് എസ് ഐയുടെ നടപടി പൊലീസ് ആക്ടിന്റെ നഗ്‌നമായ ലംഘനമാണെന്നും ഇത് സ്വതന്ത്ര രാഷ്‌ട്രീയ പ്രവര്‍ത്തനത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി പറഞ്ഞു.

നിയമം സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസ് തന്നെ നിയമലംഘകര്‍ക്ക് കുടപിടിക്കുന്ന ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അടിയന്തരമായി ഇടപെടണം. കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

 

Tags: SFILetteryouth congressRamesh Chennithalapinarai vijayanUniversity Hostel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.