ഇടുക്കി:നെടുങ്കണ്ടത്ത് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാരനെ സസ്പന്‍ഡ് ചെയ്തു. പാമ്പാടുംപാറ പഞ്ചായത്തിലെ അക്കൗണ്ടന്റ് എം എസ് ശരത്തിനാണ് സസ്പന്‍ഷന്‍.
ഹാജര്‍ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ഇയാള്‍, വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയെന്നാണ് പഞ്ചായത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. നെടുങ്കണ്ടം എം ഇ എസ് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസം സി പി എം പ്രവര്‍ത്തകര്‍ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. ഒളിവില്‍ പോയ ആറു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
















