തിരുവഞ്ചൂര്‍ (കോട്ടയം): ആര്‍എസ്എസ്, വിവിധ ക്ഷേത്ര സംഘടനകള്‍ എന്നിവയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും പ്രമുഖ ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ വടക്കേമഠത്തില്‍ തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ (64) അന്തരിച്ചു. സംസ്കാരം, വീട്ടിലെ പൊതുദര്‍ശന ശേഷം ഇന്നു മൂന്നിന് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍. ഭാര്യ: തിരുവഞ്ചൂര്‍ ലാളത്ത് ഗീതാമണി (മുന്‍ പ്രഥമാദ്ധ്യാപിക, തിരുവഞ്ചൂര്‍ ഗവ. എല്‍പി സ്‌കൂള്‍). മകള്‍: ആര്‍ഷ വി. ചന്ദ് (എല്‍ ആന്‍ഡ് ടി കമ്പനി ലിമിറ്റഡ്, ദല്‍ഹി).
ആര്‍എസ്എസ് കോട്ടയം നഗര്‍ കാര്യവാഹ്, ബിഎംഎസ് കോട്ടയം ജില്ലാ കണ്‍വീനര്‍, വിശ്വഹിന്ദു പരിഷത്ത് ഭാരവാഹി, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി, ബിജെപി സംസ്ഥാന സമിതി അംഗം, ഹിന്ദു ഐക്യവേദി രൂപീകരിക്കുമ്പോള്‍ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍, രാഷ്‌ട്ര ഏകതാ പരിഷത്ത് ദേശീയ സംയോജക് എന്നിവയുമായിരുന്നു.
















