Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2026, 01:05 am IST
inMain Article, Article
ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

പി.കെ. വിജയരാഘവന്‍
ചെയര്‍മാന്‍, ബാലസംസ്‌കാര കേന്ദ്രം

1966ലാണ് ഞാന്‍ ഉദ്യോഗാര്‍ത്ഥം എറണാകുളത്ത് പോകുന്നതും പ്രാന്തകാര്യാലയത്തില്‍ അന്തേവാസിയാകുന്നതും. കോഴിക്കോട്ടുനിന്ന് ഇടയ്‌ക്കിടെ കാര്യാലയത്തില്‍ വരാറുള്ള എം.എ. സാറുമായി പരിചയപ്പെടാനും, പിന്നീട് 60 വര്‍ഷക്കാലം നിഴല്‍ പോലെ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കാനും എനിക്ക് സൗഭാഗ്യമുണ്ടായി. പലപ്പോഴും ഒരു പിതാവിന്റെ സ്‌നേഹമസൃണമായ വാത്സല്യം അനുഭവിച്ചറിയാന്‍ സാധിച്ചു.

1974ല്‍ പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളത്തുവെച്ച് നടന്ന ബാലഗോകുലത്തിന്റെ ബൈഠക്കില്‍ വെച്ചാണ് എം.എ. സാര്‍ എന്നെ എറണാകുളം ജില്ലാ ഖജാന്‍ജിയായി പ്രഖ്യാപിച്ചത്. അതൊരു തുടക്കമായിരുന്നു. പിന്നീട് സംസ്ഥാന ഖജാന്‍ജിയായും സംസ്ഥാന അധ്യക്ഷനായും പൊതുകാര്യദര്‍ശിയായും മറ്റ് ചുമതലകളിലും 52 വര്‍ഷങ്ങള്‍ കടന്നുപോയത് അറിഞ്ഞില്ല. 1988ല്‍ ബാലസംസ്‌കാര കേന്ദ്രം ട്രസ്റ്റ് രൂപീകരിച്ചപ്പോഴും ഖജാന്‍ജിയായും ജനറല്‍ സെക്രട്ടറിയായും ചെയര്‍മാനായും എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ യോഗമുണ്ടായി. 2004ല്‍ അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം തുടങ്ങിയപ്പോള്‍, അതിന്റെ ചെയര്‍മാനായ എം.എ. സാറിന്റെ കീഴില്‍ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

1975ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാലഗോകുലം 20 വര്‍ഷത്തിന് ശേഷമാണ് ഒരു വലിയ പരിപാടി നടത്തുന്നത്. 1995ല്‍ കാലടിയില്‍ വെച്ചു നടന്ന ‘ഗോകുലോത്സവം 95’ അക്ഷരാര്‍ത്ഥത്തില്‍ കുട്ടികളുടെ വലിയൊരു ഉത്സവമായിരുന്നു. പ്രതിബന്ധങ്ങളെ അവസരങ്ങളാക്കി മാറ്റി നടത്തിയ ആ പരിപാടിയില്‍ അയ്യായിരത്തോളം ബാലികാബാലന്മാരും സുഗതകുമാരി ടീച്ചര്‍, അക്കിത്തം, കുഞ്ഞുണ്ണിമാഷ് തുടങ്ങി ഒട്ടനവധി സാംസ്‌കാരിക നായകന്മാരും പങ്കെടുത്തു.

2000ല്‍ എറണാകുളം അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ വെച്ച് പതിനായിരം ബാലികാബാലന്മാര്‍ പങ്കെടുക്കുന്ന ബാലമഹാസമ്മേളനം മാറ്റിവെക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍, നിശ്ചയിച്ച പരിപാടി മാറ്റിവെക്കാതെ എല്ലാവരെയും കാര്യം പറഞ്ഞു മനസിലാക്കി, പൂര്‍ണ സഹകരണത്തോടെ അദ്ദേഹം ബാലമഹാസമ്മേളനം വിജയിപ്പിച്ചു. 2000ത്തിലെ മഹാശിവരാത്രി ദിവസം സംഗീതാര്‍ച്ചന നടക്കുന്ന ഹാളിലേക്ക് അപ്രതീക്ഷിതമായി എം.എ. സാര്‍ കടന്നുവന്നു. അല്പം കഴിഞ്ഞപ്പോള്‍ എന്നോട് അദ്ദേഹത്തിനൊപ്പം ചെല്ലാന്‍ പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ രണ്ട് പേരും തൊട്ടടുത്ത് താമസിക്കുന്ന പി.ഇ.ബി. മേനോന്‍ സാറിന്റെ വീട്ടിലെത്തി. എം.എ. സാര്‍ ബാലമഹാസമ്മേളനത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, മേനോന്‍ സാര്‍ പരിപാടി നീട്ടിവെക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഉടനെ എം.എ. സാര്‍, ‘ഞാന്‍ ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത് പരിപാടി നീട്ടിവെക്കുന്നതിനെക്കുറിച്ച് സംസാരിക്കാനല്ല, മറിച്ച് നിശ്ചയിച്ച സമയത്തുതന്നെ നടത്തുന്നതിനെക്കുറിച്ചും അത് വിജയിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിക്കാനാണ്’ എന്ന് പറഞ്ഞു. സത്യത്തില്‍ ഇതുകേട്ടപ്പോള്‍ ഞാനും മേനോന്‍ സാറും ഞെട്ടിപ്പോയി! തുടര്‍ന്ന് എല്ലാവരുടെയും പൂര്‍ണ സഹകരണത്തോടെ ബാലമഹാസമ്മേളനം വന്‍വിജയമായി നടന്നു.

ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍, വിട്ടുവീഴ്ചയില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങള്‍ വിജയിപ്പിക്കുവാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ‘കൃഷ്ണമഹര്‍ഷി’യാണ് എം.എ. സാര്‍. സംഘത്തിന്റെ പ്രചാരകനായി, അനന്യമായ സമാജസേവന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ സാംസ്‌കാരിക മുഖമായി വര്‍ത്തിച്ച അപൂര്‍വ വ്യക്തിത്വം. കാലത്തിന്റെ അനിവാര്യമായ നിയോഗം നെഞ്ചിലേറ്റി മലയാളക്കരയെ ഗോകുലമാക്കി തീര്‍ക്കാന്‍ ആയുസ് സമര്‍പ്പിച്ച ആചാര്യന്‍.

Tags: ബാലഗോകുലംM A KrishnanM A sircondolence messageബാലസംസ്‌കാര കേന്ദ്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.