Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2026, 12:58 am IST
inKerala, Parivar
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ പ്രസ്ഥാനമായി ബാലഗോകുലം വളര്‍ന്നതിന് പിന്നില്‍ എം.എ. കൃഷ്ണന്റെ ചിന്താധാരയുണ്ട്. കൃഷ്ണ സങ്കല്‍പത്തില്‍ ഊന്നിയുള്ള ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തിയതും ഈ കൃഷ്ണനാണ്. 1978ലാണ് ബാലഗോകുലത്തിന്റെ പിറവി. കേസരി വാരികയില്‍ കുട്ടികളുടെ പംക്തിയായി തുടങ്ങിയ ബാലഗോകുലം പിന്നീട് സംഘടനാ രൂപം പ്രാപിച്ചു. ബാലഗോകുലം പംക്തിയിലൂടെയാണ് കുഞ്ഞുണ്ണി മാഷിന്റെ കുറുങ്കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും.

ബാലഗോകുലത്തിന് സംഘടനാ രൂപം നല്‍കണമെന്ന ചിന്ത ആദ്യം ഉണ്ടായത് പ്രാന്തപ്രചാരകന്‍ ഭാസ്‌കര്‍ റാവുജിക്കാണ്. ഈ ആശയം എം.എ. സാറുമായി പങ്കുവച്ചു. അത് എപ്രകാരം ആയിരിക്കണം എന്ന തീരുമാനം എടുക്കുന്നതിന് പൂര്‍ണ സ്വാതന്ത്ര്യവും എംഎ സാറിന് നല്‍കി. അങ്ങനെ എംഎ സാര്‍ ബാലഗോകുലത്തിന്റെ സംഘടനാ ചട്ടക്കൂടിന് രൂപകല്‍പന നല്‍കി. കേസരിയിലൂടെ ബാലഗോകുലങ്ങള്‍ക്കുള്ള മാര്‍ഗരേഖകള്‍ പ്രസിദ്ധപ്പെടുത്തി.

ബാലഗോകുലം പാഠ്യപദ്ധതി തയാറാക്കിയ ശേഷം സംഘടനാ സംവിധാനംരൂപപ്പെടുത്തി. ഇക്കാലത്താണ് കോഴിക്കോട് ബാലഗോകുലം ജില്ലാ ഘടകത്തിന്റെ ശിബിരം നടന്നത്. പ്രസിദ്ധ ബാലസാഹിത്യകാരനും മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന വി. മാധവന്‍ നായര്‍ പങ്കെടുത്ത അഞ്ച് ദിവസം നീണ്ടുനിന്ന കഥായജ്ഞം തിരുവനന്തപുരത്ത് ബാലഗോകുലം സംഘടിപ്പിച്ചതും വീരപുരുഷന്മാരുടെ ജന്മദിനങ്ങള്‍ ആചരിക്കാന്‍ തുടങ്ങിയതും ഇതേ കാലയളവിലാണ്.

1978ലെ ശ്രീകൃഷ്ണജയന്തി ഗംഭീരമായി ആഘോഷിക്കാന്‍ എംഎ സാര്‍ ആഗ്രഹിച്ചു. ബാലഗോകുലത്തിന്റെ രൂപവും സ്വഭാവവും വെളിവാക്കുന്ന ശോഭായാത്രയില്‍ ശ്രീകൃഷ്ണജീവിതം ആവിഷ്‌കരിക്കുന്ന നിശ്ചലദൃശ്യങ്ങളും ഗോപീഗോപന്മാരുടെ വേഷമണിഞ്ഞ കുട്ടികളും അണിനിരക്കണമെന്നും ശ്രീകൃഷ്ണജയന്തി ‘ബാലദിന’മായി ആഘോഷിക്കപ്പെടണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇതിനെല്ലാം സംഘത്തിന്റെ അംഗീകാരം ആവശ്യമായിരുന്നു.

1978ല്‍ സംഘത്തിന്റെ പ്രാന്തീയ ബൈഠക് ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സമയം ബാലഗോകുലവും ചര്‍ച്ചാവിഷയമായി. സംഘത്തിന്റെ ക്ഷേത്രീയ പ്രചാരകനായിരുന്ന യാദവറാവു ജോഷിയും ബൈഠക്കിലുണ്ടായിരുന്നു. ശ്രീകൃഷ്ണ ജയന്തിയില്‍ അദ്ദേഹത്തെ പങ്കെടുപ്പിച്ചാലോ എന്നായി എംഎ സാറിന്റെ ചിന്ത. ഇക്കാര്യം എസ്. സേതുമാധവനും എംഎ സാറും കൂടി യാദവ റാവുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു. ബാലഗോകുലത്തിന്റെ പ്രാര്‍ത്ഥന രൂപം കൊണ്ടത് 1978ല്‍ ആണ്. ആഗസ്ത് ആറിലെ കേസരി വാരികയിലാണ് പ്രാര്‍ത്ഥന പ്രസിദ്ധീകരിച്ചത്. കവി എന്‍.എന്‍. കക്കാടായിരുന്നു രചന നിര്‍വഹിച്ചത്. 1980ലാണ് ബാലഗോകുലത്തിന് സംഘടനാ രൂപം നല്‍കാനുള്ള ശ്രമം ആരംഭിച്ചത്. 1981ല്‍ പ്രഥമ ജനറല്‍ കൗണ്‍സില്‍ ഗുരുവായൂരില്‍ നടന്നു. അന്നാണ് ബാലഗോകുലം സംഘടനാ രൂപം പ്രാപിച്ചത്. ബാലഗോകുലത്തിന്റെ അനുബന്ധ പ്രസ്ഥാനങ്ങളില്‍ ഒന്നാണ് ബാലസാഹിതീ പ്രകാശന്‍. ഒട്ടേറെ നവീനാശയങ്ങള്‍ അവതരിപ്പിക്കാന്‍ എംഎ സാറിന്റെ മാര്‍ഗ നിര്‍ദേശങ്ങളാല്‍ ബാലഗോകുലത്തിന് സാധിച്ചു. 1989ലാണ് എംഎ സാറിന്റെ ആഗ്രഹപ്രകാരം ബാലസംസ്‌കാര കേന്ദ്രത്തിന് ആലുവയില്‍ തുടക്കമായത്. 1996 മുതല്‍ ബാലസംസ്‌കാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജന്മാഷ്ടമി പുരസ്‌കാരം നല്‍കിത്തുടങ്ങി. കുട്ടികളുടെ മാനസികവും സാംസ്‌കാരികവുമായ ഉന്നതി ലക്ഷ്യമിട്ടുകൊണ്ട് തുടക്കം കുറിച്ച ബാലഗോകുലത്തിന്റെ അനുദിനമുള്ള വളര്‍ച്ചതന്നെയാണ് എം.എ. സാറിനുള്ള ആദരവും ഗുരുദക്ഷിണയും.

 

Tags: kesari weeklybalagokulamM A KrishnanM A sirബാലഗോകുലം പംക്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.