കോഴിക്കോട്: അര്‍പ്പണബോധത്തോടെയും നിസ്വാര്‍ത്ഥ സേവന മനോഭാവത്തോടെയും എം.എ. സാര്‍ നയിച്ച വിവിധ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ അനേകം തലമുറകള്‍ക്ക് പ്രചോദനമായതായി രാജ്യസഭ എംപിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷ എംപി അനുശോചിച്ചു.
അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിനും സമൂഹത്തിനും തീരാനഷ്ടമാണ്. മലയാള ബാല്യങ്ങള്‍ക്ക് ശ്രീകൃഷ്ണനെ ഉണ്ണിക്കണ്ണന്റെ സ്‌നേഹരൂപത്തില്‍ പരിചയപ്പെടുത്തിയ എം.എ. സാര്‍, സമൂഹത്തിന്റെ സാംസ്‌കാരികവും മൂല്യാധിഷ്ഠിതവുമായ വളര്‍ച്ചയ്‌ക്കായി ജീവിതം സമര്‍പ്പിച്ച മഹത്തായ വ്യക്തിത്വമായിരുന്നു. ബാലസംസ്‌കാരത്തിനും സാഹിത്യത്തിനും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും പി.ടി. ഉഷ കൂട്ടിച്ചേര്‍ത്തു.
















