പത്തനംതിട്ട : കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷ (20) ആണ്് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജിത്തു എന്നയാളെ പൊലീസ് പിടികൂടി.
ഇന്ന് ഉച്ചയ്‌ക്കുശേഷം റിസോര്‍ട്ടിലെത്തിയ ജിത്തു ദിന്‍ഷയെ റിസപ്ഷനില്‍ നിന്ന് പുറത്തേക്ക് വിളിച്ചിറക്കുകയും തുടര്‍ന്ന് കുറച്ചു സമയം ഇരുവരും സംസാരിച്ചുനില്‍ക്കുന്നതും കണ്ടവരുണ്ട്. പൊടുന്നനെ കത്തിയെടുത്ത് ദിന്‍ഷയെ തുരുതുരെ കുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാര്‍ ഉടനെ ദിന്‍ഷയെ രക്ഷിച്ച് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ജീവനക്കാര്‍തന്നെ ജിത്തുവിനെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ ഏല്‍പ്പിച്ചു. പ്രണയനൈരാശ്യമെന്നാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
















