കോഴിക്കോട് ; മദ്യപിച്ച് വാഹനം ഓടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ കോഴിക്കോട് പേരാമ്പ്ര കൂത്താളി കിഴക്കെ ഒടിയിൽ ഹൗസിൽ അശ്വന്ത് കോക്കിനെ(40) കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിഹാസം കലർന്നതും തുറന്നടിച്ചുമുള്ള സിനിമ റിവ്യൂകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് അശ്വന്ത് കോക്ക്.
ഇപ്പോഴിതാ അശ്വന്ത് കോക്കിനെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പാണ് വൈറലാകുന്നത്. അശ്വന്തിന്റെ അതേ രീതിയിൽ രസകരമായ കുറിപ്പാണ് യുവരാജിന്റേത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
‘ ഹലോോോ ഗയ്സ്…. This is Kok here….
ശുദ്ധ അ.വ.രാ.ധി.ച്ച മാട്ട സാധനം ആരോ ഒഴിച്ചു വച്ചത് മാറി അടിച്ചതാണ് ഗയ്സ്….
പിന്നങ്ങോട്ട് കണ്‍ മുന്നില്‍ മലം കള്‍ട്ട് ക്രിഞ്ച് വണ്ടികളുടെ ഒരു നിര…. ഒരു നാലഞ്ചെണ്ണത്തിനെ ഇടിച്ച് തെറിപ്പിച്ചപ്പോള്‍ ദേ വരുന്നു സൈറനൊക്കെ ഇട്ടൊരെണ്ണം….
നമുക്കറിയാവുന്ന സിനിമാറ്റിക് പോലീസുകാരായ ഭരത് ചന്ദ്രന്‍ ഐ.പി.എസ്, ഇന്‍സ്പെക്ടര്‍ ബല്‍റാം പോലെയൊന്നുമല്ല കുറച്ച് കൂടി റിയലിസ്റ്റിക്കാണ്….
ആദ്യ റൗണ്ട് പ.ട്ടി ഷോ ഇറക്കി നോക്കിയപ്പോള്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലും എന്ന് മനസ്സിലായി….
സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്ന് തിരിച്ചറിയാന്‍ അല്‍പം സമയമെടുത്തു…. അകത്ത് കയറിയതേ ഓര്‍മ്മയുള്ളൂ…. കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി…. കേരളാ പോലീസ് അവിടം കൊണ്ട് നിര്‍ത്തിയില്ല ഗയ്സ് അവര്‍ എന്റെ സബ്സ്ക്രിബ്ഷന്‍ ബെല്ല് പതുക്കെ പ്രസ്സ് ചെയ്യുന്നതിന് പകരം ചവിട്ടി പൊട്ടിച്ചു പൊട്ടിച്ചില്ല എന്ന സ്ഥിതിയാക്കി….
അതോടെ എന്റെ കെട്ടെല്ലാം ഇറങ്ങി ഞാന്‍ മര്യാദയ്‌ക്ക് കൂടെ പോകും എന്ന പ്രെഡിക്റ്റബിളായ ക്ലൈമാക്സ് ആയിരുന്നു പിനീട്….
പെര്‍ഫോമന്‍സ് നോക്കിയാല്‍ ഈ പടം ഒറ്റയ്‌ക്ക് കാരി ചെയ്ത എന്റെ പ്രകടനം ഗംഭീരമായിരുന്നു…. ഒരു വാളിന്റെ കുറവുണ്ടായിരുന്നു…. അതെങ്ങാനും വച്ചാല്‍ തോക്കെടുത്ത് അണ്ണാക്കില്‍ തിരുകും എന്ന് പറഞ്ഞോണ്ട് ഞാന്‍ അത് വച്ചില്ല ഗയ്സ്….
വസ്ത്രാലങ്കാരം നന്നായിരുന്നു…. ബട്ടണ്‍സ് എങ്ങനെയാണിടേണ്ടത് എന്നത് തന്നെ ഞാന്‍ മറന്നു പോയി…. അങ്ങോട്ട് ഫുള്‍ കൈ ഇട്ട് പോയ ഞാന്‍ തിരിച്ച് ഹാഫ് കൈ ഇട്ടു കൊണ്ട് വന്നത് സ്ഫടികത്തിലെ തിലകനോടുള്ള ബഹുമാനം കൊണ്ടാണ്…. അല്ലാതെ നിങ്ങള്‍ കരുതും പോലെ ഒന്നുമല്ല….
സംഗീതവും പശ്ചാത്തല സംഗീതവും ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല…. ‘പൂ’ ‘താ’ എന്നിങ്ങനെ രണ്ട് വാക്കുകള്‍ മാത്രം താളത്തില്‍ കേട്ട് കൊണ്ടിരുന്നു…. തരാന്‍ പൂവൊന്നും ഇല്ല ചേട്ടാ എന്ന് പറഞ്ഞതിന് അവിടുണ്ടായിരുന്ന തങ്കന്‍ കോണ്‍സ്റ്റബിള്‍ അച്ഛന്റെ വീട്ടിനടുത്ത് തന്നെയൊ വീടെന്ന് തോന്നണൂ…. അച്ഛനെ കുറിച്ച് മാത്രമേ സംസാരിച്ചുള്ളൂ പിന്നങ്ങോട്ട്….
സംഘട്ടനം…. ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ….
കാമറ…. വിവിധ ആംഗിളുകളില്‍ നിന്ന് കണ്ണില്‍ കണ്ടവനൊക്കെ കാമറ ചലിപ്പിച്ചു….
Editing…. ആശുപത്രിയിലേക്ക് പോയി…. അകത്ത് അടിച്ചിളക്കിയതെല്ലാം സംയോജിപ്പിച്ചെടുത്തതിന് പ്രത്യേക പരാമര്‍ശം ഉറപ്പാണ്….
പടം മൊത്തം ക്രിഞ്ച് ഫെസ്റ്റാണെങ്കിലും ഞാന്‍ കൊള്ളാം…. നന്നായിട്ടുണ്ട്….
സംവിധാനം…. ആകെ മൊത്തത്തില്‍ കൊള്ളാം…. ഒരു 7/10 ‘













