കൊച്ചി: കേരളത്തിൽ സ്വർണ്ണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1000 രൂപ കുറഞ്ഞ് 1,09,120 രൂപയിലാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,640 രൂപയിലെത്തി.
രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലവ്യതിയാനങ്ങളും ഡോളർ-രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളും ഇറക്കുമതി തീരുവയുമാണ് നിലവിൽ സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
















