കുറുപ്പുംപടി : ബാറിലെ ആക്രമണം യുവാവ് റിമാൻഡിൽ. കീഴില്ലം തായിക്കരച്ചിറ പാറക്കാട്ടുകുടു വീട്ടിൽ നിബിൻ (38) നെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. 23 ന് വൈകിട്ടാണ് സംഭവം. പുല്ലുവഴി ഭാഗത്തുള്ള ബാറിൽ വച്ച് അനന്തകൃഷ്ണൻ എന്നയാളെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം തോമസ്, എസ് ഐ എൽദോ പോൾ, സീനിയർ സി പി ഒ മാരായ അരുൺ കെ കരുൺ, റഷീദ്, കെ.എ. നൗഫൽ, ദീപക് കുഞ്ഞപ്പൻ, ജിൻസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
















