
കോട്ടയം : കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ മകന്‍ ഇവാന്‍ അലക്സ് ആണ് മരിച്ചത്.
മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് കുട്ടിയെ പുറത്തെടുത്തെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറ്റില്‍ പാമ്പിനെ കണ്ടതും പരിഭ്രാന്തി പരത്തി.