
ന്യൂഡൽഹി : അഞ്ച് വയസുകാരായ കുട്ടികളെ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിച്ച ഹോം ട്യൂട്ടർ പ്രതിഭയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യം. തന്റെ രാഷ്‌ട്രീയ പ്രചാരണങ്ങളും മോദി വിരുദ്ധ വിദ്വേഷവും കുട്ടികളെ പഠിപ്പിച്ച് പറയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രതിഭ പങ്ക് വയ്‌ക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ കുട്ടികൾ അപമാനകരമായ വാക്കുകൾ പറയുന്നതും കോൺഗ്രസ് പാർട്ടിയുടെ രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ ആവർത്തിക്കുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്.സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനും സ്വന്തം രാഷ്‌ട്രീയ നേട്ടങ്ങൾക്കുമായി, കുട്ടികളുടെ മനസ്സിൽ പ്രതിഭ തെറ്റായ ആശയങ്ങൾ കുത്തിവെക്കുകയാണെന്ന് അവരുടെ ഇൻസ്റ്റാഗ്രാം പേജിലെ വീഡിയോകളിൽ നിന്ന് വ്യക്തമാണ്.
‘കോക്രോച്ച് ജനതാ പാർട്ടി’ സമരം നടത്തുന്നതുവരെകുട്ടികളെ ‘രാഷ്‌ട്രീയ പ്രചാരണത്തിനുള്ള ഉപാധികളായി’ ഉപയോഗിച്ചുള്ള ദൃശ്യങ്ങൾ പ്രതിഭ പോസ്റ്റ് ചെയ്തിരുന്നില്ല.ഇന്ത്യൻ പ്രധാനമന്ത്രിയെ പരിഹസിക്കാനും ആക്ഷേപിക്കാനും പ്രതിഭ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് പല ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയെ വിദ്യാർത്ഥികളെ വച്ച് പരിഹസിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.