
മൂവാറ്റുപുഴ : ഇരുചക്രവാഹന മോഷ്ടാവ് അറസ്‌റ്റിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ ചിറയടിമേലേതിൽ വീട്ടിൽ അജിത് കുമാർ (46) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 31 ന് പകലായിരുന്നു സംഭവം.
കോലഞ്ചേരി ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന പരാതിക്കാരൻ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ ആണ് മോഷ്ടിച്ചത്. കാസർഗോഡ് ഉദുമ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ശാസ്‌ത്രീയ അന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കുണ്ടറ, കൊല്ലം വെസ്റ്റ്, എന്നീ പോലീസ് സ്റ്റേഷനുകളിൽ വേറെയും കേസുകൾ നിലവിലുണ്ട്. 2025 നവംബറിൽ കാപ്പ ഉത്തരവുപ്രകാരം കൊല്ലം ജില്ലയിൽ നിന്നും എട്ടു മാസത്തേക്ക് നാടുകടത്തിയിരുന്നു.
അന്വേഷണസംഘത്തിൽ ഡി.വൈഎസ് പി എൻ.ബാബുകുട്ടൻ,ഇൻസ്പെക്ടർ എം. പി. എബി, സബ്ബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, ജി.ശശിധരൻ, മനോജ് കുമാർ, ബിജു ജോൺ, എസ് സിപിഒ കെ. ആർ. അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.