Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീട് നിര്‍മാണത്തിന് അനുമതി വേണം: തീരദേശജനത കുടില്‍കെട്ടി സമരത്തിലേക്ക്

സമരം എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ ഒക്ടോബര്‍ മൂന്നിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 09:28 am IST
inKerala, Ernakulam

കൊച്ചി: തീരദേശ ജനതയ്‌ക്ക് വീട് നിര്‍മാണത്തിന് സഹായകമായ ഭേദഗതികള്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. ഭേദഗതി നടപ്പിലാക്കാതെ തടഞ്ഞു വെച്ചിരിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിയമ വിരുദ്ധ നടപടിക്കതിരെ സി ആര്‍ ഇസെഡ് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടി സമരംസംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2019 ജനുവരി 18ന് തീരദേശ പരിപാലന നിയമത്തിന്റെ പരിഷ്‌കരിക്കപ്പെട്ട ഭേദഗതി നിയമം പുറത്തിറക്കിയിട്ടു കേരളത്തില്‍ ഇന്നും പിന്തുടരുന്നത് 2011 ജനുവരി 6 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ്. എന്നാല്‍ 2019 ലെ തീരദേശ പരിപാലന നിയമത്തിന്റെ പരിഷ്‌കരിക്കപ്പെട്ട ഭേദഗതി നടപ്പിലാക്കാനായി പ്രാഥമികഘട്ടമായ കരട് മാപ്പ് പ്രസിദ്ധീകരണവും പബ്ലിക് ഹിയറിങ്ങും പൂര്‍ത്തിയായത് 2023 ജൂണിലാണ്. നാലു വര്‍ഷത്തെ കാത്തിരിപ്പിന്ശേഷം പ്രസിദ്ധീകരിക്കപ്പെട്ട കരടു മാപ്പില്‍ മുപ്പത്തയ്യായിരത്തോളം ആക്ഷേപങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഈ ആക്ഷേപങ്ങള്‍ മനസ്സിലാക്കി വേണ്ട തിരുത്തലുകള്‍ നടത്തി ഫൈനല്‍ മാപ്പിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങിയാല്‍ മാത്രമേ 2019ലെ നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.

കേരളത്തില്‍ നിലവിലിരിക്കുന്ന 2011ലെ നിയമപ്രകാരം വേലിയേറ്റ രേഖ കണക്കാക്കുന്നത് കൃഷിയിടങ്ങള്‍, ചെമ്മീന്‍ കെട്ടുകള്‍, തോടുകള്‍, പുഴ, കായല്‍ മുതലായവയുടെ വരമ്പുകളില്‍ ആണ്. ഈ വരമ്പുകളില്‍ നിന്ന് 50 മീറ്റര്‍ ദൂരം കേരളത്തിലെ കായല്‍ ദ്വീപുകള്‍ക്ക് കിട്ടുന്ന പ്രത്യേക പരിഗണന വെച്ച് നിര്‍മാണ നിരോധിത മേഖലയായാണ് കണക്കാക്കുന്നത്.

ഈ 50 മീറ്റര്‍ പരിധിയില്‍ നിലവിലുള്ള പഴയ വീടുകള്‍ക്ക് അത്രയും തന്നെ പുതുക്കിപ്പണിയാന്‍ മാത്രമാണ് അനുമതി നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ വീടുകള്‍ക്ക് ഈ 50 മീറ്റര്‍ പരിധിയില്‍ നിര്‍മാണത്തിന് അനുമതി നല്‍കുന്നില്ല. കെട്ടിട നിര്‍മാണത്തിനായി സമര്‍പ്പിക്കപ്പെട്ട പതിനായിരക്കണക്കിന് അപേക്ഷകളാണ് കേരളത്തിലെ പത്തോളം ജില്ലകളിലായി ഇതുവരെ നിരസിക്കപ്പെട്ടിട്ടുള്ളത്.

2011 ലെ നിയമത്തിലെ രണ്ടാം ഖണ്ഡികയില്‍ വേലിയേറ്റ രേഖയെക്കുറിച്ചുള്ള നിര്‍വചിക്കുന്ന ഭാഗത്താണ് 2020 മെയ് ഒന്നിന് പ്രസിദ്ധീകരിച്ച സുപ്രധാന ഭേദഗതി ഉത്തരവ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇത് പ്രകാരം 1991 ന് മുന്‍പ് സ്ഥാപിക്കപ്പെട്ടിട്ടുള്ള ബണ്ടുകളോ , വരമ്പുകളോ, ഉപയോഗിച്ച് വേലിയേറ്റത്തെ തടയുന്ന സംവിധാനങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വേലിയേറ്റ രേഖ കണക്കാക്കേണ്ടത് ബണ്ടുകളുടെയും തുമ്പുകളുടെയും ലൈനില്‍ ആകണമെന്നാണ്.

ഈ ഭേദഗതിയിലൂടെ തീരദേശത്ത് പൊക്കാളി പാടങ്ങളുടെയും ചെമ്മീന്‍ കെട്ടുകളുടെയും സമീപത്ത് താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിന് സാധിക്കുമെന്നും അവര്‍ പറഞ്ഞു. അതിനാല്‍ തൂമ്പില്‍ നിന്നും ദൂരം അളന്ന് പുതിയ വീടുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടില്‍കെട്ടി സമരം കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ സലിഹരന്‍ ഇ.കെ, ബേസില്‍ മൂക്കത്ത്, സലി കെ. എസ്, വിനോദ്, തിലകന്‍, ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

Tags: PermissionEdavanakkadVillage Officestrikehouse construction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Thiruvananthapuram

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.