
ഗുവാഹത്തി ; അസമിൽ ലൗജിഹാദിൽ കുടുങ്ങിയ 22 കാരിയ്‌ക്ക് ദാരുണാന്ത്യം . ഗുവാഹത്തി സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്ന നിമിഷ തകുരിയയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ കാമുകൻ ആഷിക് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിമിഷ കുറച്ച് നാളുകളായി ആഷികിനൊപ്പം ഹോംസ്റ്റേയിലായിരുന്നു താമസം. ഹോംസ്റ്റേ ഉടമ ജയന്ത്സകിയെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
രാത്രിയിൽ നിലവിളി കേട്ടെത്തിയ ഹോം സ്റ്റേ ജീവനക്കാർ നിമിഷയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു .ആഷിക് അലിയും ഈ സമയം മുറിയിൽ ഉണ്ടായിരുന്നു. ഉടൻ നിമിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ യുവതി തൂങ്ങി മരിക്കാൻ ശ്രമിച്ചതാണെന്നാണ് ആഷിക് അലി പൊലീസിനോട് പറഞ്ഞത് . എന്നാൽ നിമിഷയുടെ ശരീരത്തിൽ മുറിവുകളുടെ പാടുകളും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ, നിമിഷ അമ്മയെ ഫോണിൽ വിളിച്ച്, “അമ്മേ, ഈ ആളുകൾ എന്നെ കൊല്ലും” എന്ന് പറഞ്ഞതായി വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഉടൻ ഫോൺ കട്ടായെന്നും തിരിച്ച് വിളിച്ചപ്പോൾ നിമിഷയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു . തുടർന്ന് നിമിഷയുടെ മാതാപിതാക്കൾ അടുത്തുള്ള അജാര പോലീസ് സ്റ്റേഷനിൽ പോയി വിവരം അറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് മരണവിവരം അറിയുന്നത് .