Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ് ഒരുങ്ങുന്നു.ഈ മാസം 30ന് ഗതാഗത മന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്യും.

വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയില്‍ നിന്നും തുടങ്ങി കഠിനംകുളം കായല്‍ ചുറ്റി നാല് മണിക്കൂര്‍ കൊണ്ട് മടങ്ങി വേളിയില്‍ എത്തുന്നതാണ് യാത്ര. ദിവസത്തില്‍ രണ്ട് സര്‍വീസുകളാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ ആദ്യ ഘട്ടമായി ഒരു സര്‍വീസ് മാത്രമായിരിക്കും ഉണ്ടാവുക. സിയാലിന്റെ സോളാര്‍ ബോട്ട് വാടകയ്‌ക്കെടുത്താണ് ആദ്യഘട്ടം സര്‍വീസ്.

ഒരേസമയം 24 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. ഒരു വശത്തേക്ക് 14 കിലോമീറ്റര്‍ ദൂരമുള്ള യാത്രയ്‌ക്ക് രണ്ട് മണിക്കൂറാണ് സമയമെടുക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്‌ക്ക് ഒന്ന് വരെയും ഉച്ചയ്‌ക്ക് ശേഷം രണ്ടര മുതല്‍ വൈകിട്ട് ആറര വരെയുമാണ് സര്‍വീസുകള്‍ക്ക് ഉദ്ദേശിക്കുന്നത്. ബോട്ട് കഠിനംകുളം ജെട്ടിയില്‍ യാത്രക്കാരെ ഇറക്കി, വിനോദസഞ്ചാരികള്‍ക്ക് അര മണിക്കൂര്‍ നേരം കായല്‍ കാഴ്ചകള്‍ കാണാനായി സഞ്ചരിക്കും. തിരികെ ബോട്ട് കഠിനംകുളം ജെട്ടിയില്‍ എത്തുമ്പോള്‍ ടൂറിസ്റ്റ് പാക്കേജിലെ യാത്രക്കാര്‍ക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കും.

വേളിയില്‍ നിന്നും ചാന്നാങ്കരയിലേക്ക് 50 രൂപ, ചാന്നാങ്കരയില്‍ നിന്നും കഠിനംകുളത്തേക്ക് 30 രൂപ, വേളിയില്‍ നിന്നും കഠിനംകുളത്തേക്ക് 80 രൂപ എന്നിങ്ങനെയാണ് സാധാരണ യാത്രക്കാരുടെ നിരക്ക്. എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് വേളിയില്‍ നിന്നും കഠിനംകുളത്ത് പോയി തിരികെ വരുന്നതിന് 400 രൂപ ഈടാക്കും. 11 വയസിന് മുകളിലുള്ളവര്‍ക്കാണ് നിരക്കുകള്‍ മുഴുവനായും ബാധകമാവുക. അഞ്ച് മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്ക് യഥാര്‍ത്ഥ നിരക്കിന്റെ 50 ശതമാനം നല്‍കിയാല്‍ മതിയാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യം.

Recent Posts