ന്യൂദല്‍ഹി: ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് നാല് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. അപ്പീല്‍ ശനിയാഴ്ച പരിഗണിക്കും.
സാക്ഷിമൊഴികളുടെ പിന്‍ബലത്തോടെ മുഴുവന്‍ കാര്യങ്ങളും വിലയിരുത്തുന്നതിനുപകരം, വിചാരണക്കോടതി ചെറുതും അപ്രധാനവുമായ കാര്യങ്ങള്‍ മാത്രം വിലയിരുത്തി ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ കേസ് പൂര്‍ണ്ണമായും തള്ളുകയായിരുന്നെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.
ആറ് വനിതാ ഗുസ്തിക്കാര്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. അവരുടെ പരാതിയില്‍ എംപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2023 ജൂണ്‍ 15-ന്, കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ 2026 ഓഗസ്റ്റ് 3 ന് വിചാരണ കോടതി ബ്രിജ് ഭൂഷണ്‍ സിംഗിനെയും കൂട്ടു പ്രതി തോമറിനെയും കുറ്റവിമുക്തരാക്കി.
















