Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ച കേസില്‍ കോടതി ശിക്ഷിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ജയിലില്‍ തുടരും.ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ശിക്ഷ സ്റ്റേ ചെയ്യരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളാണ് കൈവശമുണ്ടായിരുന്നത് എന്നാണ് തച്ചങ്കരിയുടെ വാദം.

കോട്ടയം വിജിലന്‍സ് കോടതിയാണ് തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവും മുപ്പത് ലക്ഷത്തിലേറെ രൂപ പിഴയും വിധിച്ചത്.2003 ജനുവരി ഒന്ന് മുതല്‍ 2007 ജൂലായ് ഏഴ് വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ 64 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

അതേസമയം, തന്റെ കുടുംബസ്വത്ത്, ലഭിക്കുന്ന വാടക വിവരങ്ങള്‍, വരവ് ചെലവ് കണക്കുകള്‍ എന്നിവ പരിശോധിക്കുന്നതില്‍ വിജിലന്‍സ് കോടതിക്ക് പിഴവ് സംഭവിച്ചെന്നാണ് തച്ചങ്കരി പറയുന്നത്. ഇതില്‍ വിശദ വാദം കേട്ട് ശിക്ഷ റദ്ദാക്കണം, അതുവരെ ഇടക്കാല ജാമ്യം നല്‍കണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം.

 

Recent Posts