Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

പ്രസന്നന്‍ ബി. കട്ടച്ചിറbyപ്രസന്നന്‍ ബി. കട്ടച്ചിറ
Sep 24, 2026, 05:38 am IST
inSamskriti

1. ഹിരണ്യഗര്‍ഭന്‍: ആദിമമായ ജ്യോതിര്‍മയ ചൈതന്യം.
സൃഷ്ടിക്ക് മുമ്പ് ഇരുട്ട് (തമസ്സ്) മാത്രമായിരുന്നു നിലനിന്നിരുന്നത്. അതില്‍ നിന്ന് ആദ്യമായി ഉയര്‍ന്നുവന്ന പ്രകാശമാനമായ സൃഷ്ടിബീജമാണ് ഹിരണ്യഗര്‍ഭന്‍. ഋഗ്വേദത്തിലെ ‘ഹിരണ്യഗര്‍ഭ സൂക്തത്തില്‍’ ഇതിനെ സൃഷ്ടിയുടെ ആദികാരണക്കാരനായും പ്രപഞ്ചനാഥനായും വിശേഷിപ്പിക്കുന്നു. വേദാന്തത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൂക്ഷ്മശരീരവും സമഷ്ടി ബുദ്ധിയുമായ (ബ്രഹ്‌മാവ്) ആദിമജ്യോതിര്‍മയ ചൈതന്യമാണ് ഹിരണ്യഗര്‍ഭന്‍.

2. പ്രപഞ്ചത്തിന്റെ ഘടനയും ചലനാത്മകതയും ഭൂമിയിലെ ഓരോ ചരാചരത്തിലും ഒരു നിശ്ചിത ബീജനിയന്ത്രണം ഉള്ളതുപോലെ, അഖിലാണ്ഡകോടി ബ്രഹ്‌മാണ്ഡങ്ങള്‍ക്കും വ്യക്തമായ ഒരു മൂലബീജതത്ത്വമുണ്ട്.

വൃത്തസ്തൂപങ്ങളും മഹാഗോളവും: അനന്തകോടി ബ്രഹ്‌മാണ്ഡബീജം വിവിധ ഗോളാവസ്ഥകളില്‍ പ്രസരിക്കുന്നു. സൗരയൂഥങ്ങളും ഗാലക്‌സികളും സൂപ്പര്‍ ക്ലസ്റ്ററുകളും ഒരു മൂലകേന്ദ്രത്തിനു ചുറ്റും വളര്‍ന്ന് ‘വൃത്തസ്തൂപങ്ങള്‍’ ആയി മാറുന്നു.

നാലുതരം ചലനങ്ങള്‍: ഈ വൃത്തസ്തൂപങ്ങള്‍ ഒരേസമയം നാലുവിധത്തില്‍ ചലിക്കുന്നു: 1.സ്വയം കറങ്ങുന്നു (Rotation). 2. കേന്ദ്രത്തിന് മേലെയും കീഴെയും ചലിക്കുന്നു. 3. ഒരു വണ്ടിചക്രത്തിന്റെ ആരക്കാല്‍ പോലെ ഒരു പ്രത്യേക ദിശയില്‍ കറങ്ങുന്നു. 4. മൂലകേന്ദ്രത്തോടൊപ്പം മുന്നോട്ട് സഞ്ചരിക്കുന്നു.

ഇത്തരം അനവധി വൃത്തസ്തൂപങ്ങള്‍ ചേര്‍ന്ന് പൂര്‍ത്തിയാകുന്ന മഹാഗോളത്തെയാണ് നാം ഒരു ‘അഖിലാണ്ഡകോടി ബ്രഹ്‌മാണ്ഡം’ എന്ന് വിളിക്കുന്നത്. ഈ മഹാഗോളങ്ങള്‍ അനന്തമായ സംഖ്യ പോലെ പ്രപഞ്ചത്തില്‍ വീണ്ടും വീണ്ടും വിന്യസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

3. തമസ്സ്, അഗ്‌നി(വര്‍ണ്ണോര്‍ജ്ജം), സംഖ്യ. ഇവ സൃഷ്ടിയുടെ അടിസ്ഥാന ഘടകങ്ങളില്‍ പെടുന്നു. പ്രപഞ്ച നിര്‍മ്മിതിക്കും ദ്രവ്യരൂപീകരണത്തിനും ആധാരം പ്രധാനമായും രണ്ട് ഘടകങ്ങളും അവയെ കോര്‍ത്തിണക്കുന്ന ഗണിതശാസ്ത്രപരമായ സൂത്രങ്ങളുമാണ്.

തമസ്സ്: പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന നിശ്ചലമായ പരമാണു.

അഗ്‌നി: ഊര്‍ജ്ജരൂപത്തിലുള്ള പ്രകാശം അഥവാ വര്‍ണ്ണോര്‍ജ്ജം.

സംഖ്യ (ഗണിതതത്ത്വം): വര്‍ണ്ണോര്‍ജ്ജത്തിന്റെ പാകവും ലയനാനുപാതവും നിയന്ത്രിക്കുന്ന അന്തര്‍ലീനമായ പ്രപഞ്ച നിയമമാണിത്.

ദ്രവ്യരൂപീകരണം: നിശ്ചലമായ തമസിലേക്ക് നിശ്ചിത സംഖ്യാനുപാതത്തില്‍ വര്‍ണ്ണോര്‍ജ്ജം ലയിക്കുമ്പോള്‍ അണുക്കള്‍ ചലനാത്മകമാകുന്നു. സമാന സ്വഭാവമുള്ള അണുക്കള്‍ സംഖ്യാനുപാതത്തില്‍ കൂട്ടുകൂടി മൂലകങ്ങളും, മൂലകങ്ങള്‍ ചേര്‍ന്ന് ദ്രവ്യവും, ദ്രവ്യങ്ങള്‍ ചേര്‍ന്ന് വൈവിധ്യമുള്ള സൃഷ്ടികളുമായി രൂപാന്തരപ്പെടുന്നു.

സംഖ്യയുടെ അപരിമേയത: സംഖ്യ എന്ന സങ്കല്‍പ്പം വെറും 0, 1 എന്നീ ചിഹ്നങ്ങള്‍ മാത്രമല്ല. പൂജ്യത്തിനും ഒന്നിനും ഇടയിലുള്ള ഭിന്നസംഖ്യകള്‍ പോലെ അത് അപരിമേയവും പ്രപഞ്ചപൂരിതവുമാണ്. സങ്കലനം, വ്യവകലനം എന്നീ അടിസ്ഥാന ക്രിയകളിലൂടെ അത് പ്രപഞ്ചത്തിലെ താല്‍ക്കാലിക സ്ഥിരതയെ നിലനിര്‍ത്തുന്നു.

4. ചാക്രിയതയും പ്രപഞ്ചത്തിന്റെ പുനഃസൃഷ്ടിയും പ്രപഞ്ചസൃഷ്ടിയും ഉപസംഹാരവും ചാക്രിയമായ ഒരു പ്രക്രിയയാണ്. ഒരു വൃക്ഷം അതിന്റെ ബീജത്തില്‍ തുടങ്ങി വീണ്ടും ബീജത്തില്‍ ഒതുങ്ങുന്നതുപോലെ.

പ്രകാശോര്‍ജ്ജം ദ്രവ്യങ്ങളില്‍ ശേഖരിക്കപ്പെടുകയും ഒടുവില്‍ അഗ്‌നിയായി ഉപസംഹരിച്ച് വീണ്ടും തുടരുകയും ചെയ്യുന്നു. ശാസ്ത്രം ‘മഹാവിസ്‌ഫോടനം’ (ആശഴ ആമിഴ) എന്ന് വിശേഷിപ്പിക്കുന്നത് ഈ ചാക്രിക ക്രിയയുടെ ഒരു ഘട്ടത്തെ മാത്രമാണ്.

വര്‍ണ്ണോര്‍ജ്ജം പിന്‍വലിയുമ്പോള്‍ തമസ്സ് നിഷ്‌ക്രിയമായി അടുത്ത സൃഷ്ടിക്കായി നിലകൊള്ളുന്നു. കോടാനുകോടി യുഗങ്ങള്‍ക്ക് ശേഷം പുനരാവര്‍ത്തിക്കപ്പെടുന്ന പരിസ്ഥിതിക്കനുസരിച്ച് തികച്ചും വ്യത്യസ്തമായ സൃഷ്ടികര്‍മ്മങ്ങള്‍ വീണ്ടും നടക്കുന്നു.

5. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉല്പത്തി തമസില്‍ കേന്ദ്രീകരിച്ച ദ്രവ്യത്തിനു മീതെ പ്രകാശോര്‍ജ്ജം കൂടുതല്‍ കേന്ദ്രീകരിച്ച് കത്തിജ്വലിക്കുമ്പോഴാണ് നക്ഷത്രങ്ങള്‍ രൂപപ്പെടുന്നത്. നക്ഷത്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന വര്‍ണ്ണോര്‍ജ്ജത്തില്‍ നിന്ന് പ്രകൃതിയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും രൂപംകൊള്ളുന്നു.

6. ആത്മചൈതന്യവും പ്രപഞ്ചനിയന്ത്രണവും തമസും വര്‍ണ്ണോര്‍ജ്ജവും സംയോജിക്കുമ്പോള്‍ അണുക്കളില്‍ ഒരു പ്രത്യേക തേജോഗുണം അഥവാ ചൈതന്യം രൂപപ്പെടുന്നു.
ശരീരത്തിലെ വിവിധ കോശങ്ങള്‍ (ഉദാഹരണത്തിന് തലച്ചോറിലെയും പേശികളിലെയും കോശങ്ങള്‍) വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതുപോലെ, ഓരോ സൃഷ്ടിയിലെയും ചൈതന്യവും കര്‍മ്മാധിഷ്ഠിതമായി വ്യത്യസ്തമായിരിക്കും.
ഉപസൃഷ്ടിയും നിയന്ത്രണവും: മനുഷ്യന്‍ പ്രകൃതിയിലെ വിഭവങ്ങള്‍ ഉപയോഗിച്ച് സ്വന്തം വാസനയാല്‍ വാഹനം പോലുള്ള ഉപസൃഷ്ടികള്‍ നടത്തുമ്പോള്‍, ആ വാഹനത്തിന്റെ നിയന്ത്രണം മനുഷ്യനിലൂടെയായിരിക്കും. വാഹനം അതിന്റെ നിയന്ത്രണം അറിയാത്തതുപോലെ, മനുഷ്യനാകുന്ന സൃഷ്ടിയും തനിക്ക് മീതെയുള്ള പ്രപഞ്ചനിയന്ത്രണത്തെക്കുറിച്ച് ബോധവാനല്ല.

ഗര്‍ഭസ്ഥ ശിശു മാതാവിനെ ഗര്‍ഭപാത്രത്തിനുള്ളില്‍ തിരയുന്നതുപോലെ, നാം പ്രപഞ്ചരഹസ്യം തിരയുമ്പോള്‍ അത് എല്ലാ സൃഷ്ടികള്‍ക്കും മീതെ നിലകൊള്ളുന്ന അത്യുന്നതമായ ആധാരശക്തിയാണെന്ന് മനസ്സിലാക്കാം.

Tags: DevotionalTemple of Vedasfundamental power of the universeHiranyagarbha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.