കൊച്ചി: ലയണല്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. കേസിലെ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍.റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി.
അതേസമയം, മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും സ്‌പോണ്‍സറാകാന്‍ താത്പര്യമുണ്ടോ എന്ന് തന്നോട് ചോദിച്ചത് കായിക വകുപ്പ് മുന്‍ മന്ത്രി അബ്ദുറെഹ്മാനാണെന്നുമാണ് ആന്റോ അഗസ്റ്റിന്‍ അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. അബ്ദുറെഹ്മാന്‍ ഇതുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ പോയതും ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പണം അയച്ചതില്‍ നികുതി വെട്ടിപ്പ് നടന്നെന്നാണ് ജി എസ് ടി വിഭാഗം കണ്ടെത്തിയത്. വിദേശ പണമിടപാടുമായി ബന്ധപ്പെട്ട ഫെമ നിയമ ലംഘനവും നടന്നു.
















