
അഹമ്മദാബാദ്: മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നാലാം തവണ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി. ഗുജറാത്തിലെ ഏക്താ നഗറില്‍ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അവാര്‍ഡ് സമ്മാനിച്ചു. ഗായിക വൈക്കം വിജയ ലക്ഷ്മിയും മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം രാഷ്‌ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. കന്നഡ നടന്‍ അനന്ത് നാഗിനാണ് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പങ്കുവെച്ച കാര്‍ത്തിക് ആര്യനും മികച്ച നടിക്കുള്ള പുരസ്‌കാരം യാമിഗൗതവും മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഷഹനാദ് ജലാലും ഏറ്റുവാങ്ങി.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി നാലാമതും ആദരിക്കപ്പെട്ടത്. ‘ചന്തു ചാമ്പ്യന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കാര്‍ത്തിക് ആര്യനുമായാണ് മമ്മൂട്ടി മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടത്.
ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്നത് ഏത് കലാകാരനും വലിയ പ്രചോദനമാണെന്നും തന്റെ നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വലിയ ഭാഗ്യവാനാണെന്ന് കരുതുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
.