
കാസര്‍കോട്: പ്രസവ ശ്രുശ്രൂഷക്കെത്തിയ കര്‍ണാടക സ്വദേശിനി നഗ്‌ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചെന്ന 27കാരിയുടെ പരാതിയില്‍ കര്‍ണാടക സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു.
കാസര്‍കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കര്‍ണാടകക്കാരിയായ സുലൈഖക്കെതിരെയാണ് കേസെടുത്തത്. ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നോ ലക്ഷ്യമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സുലൈഖയുടെ മൊബൈല്‍ ഫോണ്‍ അവിചാരിതമായി നോക്കിയപ്പോഴാണ് തന്റെ നഗ്‌ന വീഡിയോകളും മറ്റും യുവതി കണ്ടെത്തിയത്. ഇവ തന്റെ ഭര്‍ത്താവിനടക്കം സുലേഖ അയച്ചുകൊടുത്തതായും വാട്‌സാപ്പില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുലൈഖയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്.