തിരുവനന്തപുരം:രമ്യ ഹരിദാസ് എംഎല്‍എയും ഭാഗമായ ചിറയിന്‍കീഴ് കയ്യാങ്കളി ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നടപടി.പ്രശ്‌നപരിഹാരത്തിന് നാലംഗ സമിതിക്ക് രൂപം നല്‍കി. എം വിന്‍സെന്റ്, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, കെ.എസ്. ശബരീനാഥന്‍ എന്നിവരാണ് സമിതിയിലുളളത്.
രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും എതിരെ നടപടി ഉണ്ടായേക്കില്ലെന്നാണ് വിവരം. എന്നാല്‍ രണ്ടുപേര്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചാണ് രമ്യക്ക് താക്കീത് നല്‍കിയത്. പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ടെന്നും വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടെന്നുമാണ് നിര്‍ദേശം. കേസുകള്‍ പിന്‍വലിക്കാന്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
എം എം ഹസന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി നടപടി. ഇരുപക്ഷത്തെയും സമവായത്തില്‍ എത്തിക്കും. കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടും.
പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. വ്യാപക പരാതി ഉണ്ടായിട്ടും എംഎല്‍എക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു കയ്യാങ്കളിയില്‍ രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോണ്‍ഗ്രസ് കൂന്തല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
















