തിരുവനന്തപുരം: ഈ വര്‍ഷത്തെ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന് ലഭിച്ചു. അഹമ്മദാബാദില്‍ വച്ചു നടന്ന ചടങ്ങില്‍, എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പുരസ്‌കാരം നല്‍കിയത്.
ശ്രീചിത്രയില്‍ മെഡിക്കല്‍ ടെക്‌നോളജി ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിലും മെഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കുന്നതിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഭാരതത്തിലെ ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളിലെയും, കൂടാതെ പതിനെട്ട് രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ 302 സ്ഥാപനങ്ങളിലെ 532 അപേക്ഷകരില്‍ നിന്നാണ് ബാലറാം ശങ്കരനെ തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.











