Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 22, 2026, 08:53 am IST
inEditorial

ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി നേടിയ തിളക്കമാര്‍ന്ന വിജയം പല നിലകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. നാല് സ്ഥാനങ്ങളില്‍ മൂന്നിലും വന്‍ ഭൂരിപക്ഷം നേടിയാണ് എബിവിപി ഉജ്വല വിജയം സ്വന്തമാക്കിയത്. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികളിലേക്ക് യഥാക്രമം എബിവിപി പ്രതിനിധികളായ യശ്് ദബാസ്, റിയ ചൗധരി, ലക്ഷ്യ രാജ് സിങ് എന്നിവരാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ പിന്തുണയുള്ള എന്‍എസ്യുവിന്റെ പ്രതിനിധിയെ പരാജയപ്പെടുത്തിയാണ് എബിവിപി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് പദവി നേടിയെടുത്തിരിക്കുന്നത്. എന്‍എസ്യുവിന് ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല. അതേസമയം എന്‍എസ്യു വിമതന്‍ ദീപാംശു ഷോക്കിന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് വിജയികളായ സ്ഥാനാര്‍ഥികളും അവരുടെ സംഘടനയില്‍പ്പെട്ടവരും സര്‍വകലാശാലാ ക്യാമ്പസിനകത്തോ പുറത്തോ വിജയ റാലികള്‍ നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമുള്ള ഈ നിയന്ത്രണം വിജയാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യശ് ദബാസ് തന്റെ കാലാവധിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നതിനാണ് മുന്‍ഗണന. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന എന്‍എസ്യുവിന്റെ ആരോപണങ്ങളെ ദബാസ് തള്ളിക്കളഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്‌ക്കാണ് ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനയെന്ന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിയ ചൗധരി പറഞ്ഞു. തന്റെ കാലാവധിയില്‍ സ്ത്രീകളുടെ സുരക്ഷയ്‌ക്കായിരിക്കും ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനയെന്നും, യുവ വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷ കൈവിടരുതെന്നും, അവരുടെ ലക്ഷ്യങ്ങള്‍ക്കായി പോരാട്ടം തുടരണമെന്നും ചൗധരി ആഹ്വാനം ചെയ്തു. മുന്‍പ് താന്‍ മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടിരുന്നുവെന്നും, എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടര്‍ന്നതിന്റെ ഫലമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള ഇപ്പോഴത്തെ വിജയമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

എബിവിപിയുടെ ഈ വിജയം വിദ്യാര്‍ത്ഥികളില്‍ ദേശവിരുദ്ധ മനോഭാവം കുത്തിവയ്‌ക്കാന്‍ ശ്രമിക്കുന്ന ഇടത്- ഇസ്ലാമിസ്റ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് വലിയ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് എന്‍എസ്യുവും മറ്റും ശ്രമിച്ചത്. എബിവിപി വന്‍തോതില്‍ പണമൊഴുക്കി, വോട്ടെണ്ണലില്‍ കൃത്രിമം നടന്നു, സര്‍വകലാശാല അധികൃതര്‍ ഇതിന് കൂട്ടുനിന്നു എന്നൊക്കെയുള്ള കുപ്രചാരണവും പരാജയം മറച്ചുപിടിക്കാന്‍ ഇക്കൂട്ടര്‍ നടത്തി. പക്ഷേ ഈ കുപ്രചാരണം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എബിവിപി വിരുദ്ധരെ കൂടുതല്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ എപ്പോഴെല്ലാം എബിവിപി വിജയിക്കുന്നുവോ അപ്പോഴെല്ലാം ഇത്തരം പ്രചാരവേലകള്‍ എതിരാളികള്‍ നടത്താറുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മോദി സര്‍ക്കാരിന് എതിരാണെന്ന പ്രചാരണവും തകര്‍ന്നു. ഇതിനു മുന്‍പും ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ എബിവിപി ഉജ്ജ്വല വിജയം നേടിയിട്ടുണ്ട്.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ പേരില്‍ ദല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥിസമരത്തിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് നടന്നത്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പ്രതിനിധീകരിക്കുന്ന ജെന്‍-സി തലമുറ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഒപ്പമല്ലെന്ന പ്രചാരണം കോണ്‍ഗ്രസിന്റെയും മറ്റും നേതൃത്വത്തില്‍ നടന്നിരുന്നു. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന വിജയമാണ് എബിവിപി ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നേടിയിരിക്കുന്നത്.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല, ദേശീയ താല്പര്യം തിരിച്ചറിയാന്‍ കഴിവുള്ളവരാണ് ജെന്‍-സി തലമുറയെന്ന് വ്യക്തമായി. സങ്കുചിതമായ രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി അവരെ കബളിപ്പിക്കാനാവില്ലെന്നും തെളിഞ്ഞിരിക്കുകയാണ്.

Tags: ABVP (Akhil Bharatiya Vidyarthi Parishad)Nationalism at Delhi UniversityDelhi University Students' Union Elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

India

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

India

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

India

മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട്; നിർദ്ദേശം പിൻവലിച്ച് ദൽഹി സർവ്വകലാശാല, എബിവിപി സമരം ഭരണസമിതിയുടെ കണ്ണ് തുറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.