
ഇടുക്കി:ശക്തമായ മഴയില്‍ വട്ടവടയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു.കൊട്ടക്കമ്പൂര്‍ അമ്മന്‍ കോവിലിന് സമീപമാണ് അപകടം.
സംഭവത്തില്‍ കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണന്‍,സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്‌ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മഴ കനത്തതിനെ തുടര്‍ന്ന് കൃഷിയിടത്തോട് ചേര്‍ന്ന താത്കാലിക ഷെഡില്‍ കയറി നില്‍ക്കുകയായിരുന്നു ഇവര്‍.എന്നാല്‍ മണ്ണിടിഞ്ഞ് ഷെഡിന് മുകളിലേയ്‌ക്ക് പതിക്കുകയായിരുന്നു.
എന്നാല്‍ മണ്ണിടിഞ്ഞ് വീണപ്പോള്‍ ഷെഡിലെ വൈദ്യുതാഘാതമേറ്റാണ് മരണമെന്നും പറയപ്പെടുന്നു.വാഹനം എത്താത്ത ചെങ്കുത്തായ പ്രദേശത്തെ കൃഷിയിടത്തിലെ ഷെഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
ഗുരുതര പരിക്കേറ്റ മാരിയമ്മയെ കമ്പില്‍ തുണി കെട്ടി ചുമന്നാണ് താഴെ വാഹനത്തിലെത്തിച്ച് മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.