Kerala

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തോടനുബന്ധിച്ച് മൂന്ന് താലൂക്കുകളില്‍ അവധി നല്കി സര്‍ക്കാര്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിനും ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകള്‍ക്കുമാണ് അവധി. കായംകുളം എംഎല്‍എയും സഹകരണ – എക്‌സൈസ് വകുപ്പ് മന്ത്രിയുമായ എം ലിജുവിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി അവധി അനുവദിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഓച്ചിറയുടെ സാംസ്‌കാരികവും പാരമ്പര്യപരവുമായ പ്രധാന ആഘോഷങ്ങളിലൊന്നാണ് സെപ്തംബര്‍ 23ന് നടക്കുന്ന 28-ാം ഓണം.ഓച്ചിറയിലും സമീപപ്രദേശങ്ങളിലും ഉള്ള ജനങ്ങള്‍ ഏറെ പ്രാധാന്യത്തോടെ കൊണ്ടാടുന്ന ഈ ആഘോഷം ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകതകളുമായി ബന്ധപ്പെട്ടതാണ്.ആഘോഷത്തിന്റെ ഭാഗമായുളള വിവിധ പരിപാടികളിലും ചടങ്ങുകളിലും പ്രദേശവാസികള്‍ക്ക് സജീവമായി പങ്കെടുക്കുന്നതിന് അവധി അനുവദിക്കണമെന്ന ആവശ്യം ഏറെ നാളായുണ്ട്.

 

Recent Posts