India

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

:2026 ഒക്ടോബർ 1 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി :2026 ഒക്ടോബർ 1 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല. അതിന് മുന്‍പേ ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (BAA) പൂർത്തിയാക്കാത്ത ഗാർഹിക ഉപഭോക്താക്കൾ അത് നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്.

പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇതിനകം ഈ നടപടിക്രമം പൂർത്തിയാക്കിയ 27.43 കോടി ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിച്ചുകൊണ്ടേയിരിക്കും. അവര്‍ പുതിയതായി ഇനി ഒന്നും ചെയ്യേണ്ടതില്ല.

സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം, സജീവമായ ഗാർഹിക എൽപിജി ഉപഭോക്താക്കളിൽ 89.9 ശതമാനം പേരും ഈ ഓതന്‍റിക്കേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (BAA) പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകൾ തുടര്‍ന്നും ലഭിക്കുമെങ്കിലും , സബ്‌സിഡിയില്ലാതെ ഗ്യാസിന് വിപണി വില നൽകേണ്ടിവരും.

Recent Posts