വിവാദപരാമർശവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കർ . 2019 ലെ സുപ്രീം കോടതിയുടെ അയോധ്യ രാമക്ഷേത്ര വിധിക്ക് ശേഷം തനിക്ക് ‘അങ്ങേയറ്റം നാണക്കേട്’ തോന്നിയെന്നാണ് അവർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് .
അയോധ്യ രാമജന്മഭൂമി വിധി പ്രഖ്യാപിച്ചതിന് ശേഷം ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ തന്റെ മുസ്ലീം സുഹൃത്തുക്കളോട് ‘ക്ഷമ ചോദിച്ചു’ . ഒരു ഹിന്ദു എന്ന നിലയിൽ വിധി തനിക്ക് അറപ്പ് തോന്നിപ്പിച്ചതായും സ്വര ഭാസ്‌കർ പറഞ്ഞു.
‘ദി മിഡ്‌നൈറ്റ് അവർ’ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സ്വര ഭാസ്‌കർ . ‘രാമജന്മഭൂമി വിധി വന്നപ്പോൾ ഞാൻ വളരെ ദുഃഖിതയായിരുന്നു. ഈ രാജ്യത്തിന് എന്താണ് സംഭവിക്കുന്നതെന്നും ഇത് എങ്ങനെയുള്ള വിധിയാണെന്നും ഞാൻ ചിന്തിച്ചു. കോടതിയുടെ ഈ തീരുമാനം അന്യായമാണെന്ന് തോന്നിയതിനാൽ ഞാൻ വളരെ അസ്വസ്ഥയായിരുന്നു.’
ഒരു ഹിന്ദു എന്ന നിലയിൽ എനിക്ക് വളരെ വെറുപ്പ് തോന്നി. ആ സമയത്ത്, എന്റെ ഫോൺ ലിസ്റ്റിലുള്ള എല്ലാ മുസ്ലീം സുഹൃത്തുക്കൾക്കും ഞാൻ സന്ദേശങ്ങൾ അയച്ചു, ക്ഷമ ചോദിച്ചു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ മുതൽ ഫഹദ് വരെ എനിക്കറിയാവുന്ന എല്ലാ മുസ്ലീങ്ങളിലേക്കും എത്തിച്ചേരാൻ ഞാൻ ആഗ്രഹിച്ചു. ഒരു ഹിന്ദു എന്ന നിലയിൽ, സംഭവിക്കുന്ന കാര്യങ്ങൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു, എനിക്ക് ലജ്ജ തോന്നുന്നു, ഈ വിധിയോട് ഞാൻ വിയോജിക്കുന്നു,” എന്നും താൻ പറഞ്ഞതായാണ് സ്വര പറഞ്ഞത്.












