പാലക്കാട്: തെരുവ് വിളക്കിനായി വൈദ്യുതി ലൈന്‍ വലിക്കുന്നതിനിടെ കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ ആണ് സംഭവം.
മണ്ണാര്‍ക്കാട് നൊട്ടമല ചീളിപാടം സ്വദേശി ബഷീര്‍ ആണ് മരിച്ചത്. തച്ചമ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാരാകുറുശ്ശിയിലാണ് ബുധനാഴ്ച വൈകുന്നേരം 6:30 ഓടെ സംഭവമുണ്ടായത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം തുടരുകയാണ്. 900 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചത്.
















