പത്തനംതിട്ട: കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടി. തണ്ണിത്തോട് പൊലിസ് സ്റ്റേഷനിലെ സിപിഒ പ്രവീണ്‍കുമാറിനെതിരെയാണ് നടപടി. ഇയാളെ സസ്പന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്.പ്രവീണ്‍കുമാര്‍ മദ്യപിച്ച് ഓടിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ ഇടിച്ചു കയറുകയായിരുന്നു. പ്രവീണ്‍കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലിസിന് കൈമാറി.















