Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

പ്രതാപ്റാവു ജാദവ്byപ്രതാപ്റാവു ജാദവ്
Sep 16, 2026, 09:17 am IST
inMain Article

ആരോഗ്യവാനായിരിക്കുക എന്നതിനെക്കുറിച്ച് ലോകം പുനര്‍വിചിന്തനം നടത്തുകയാണ്. ഇന്നത്തെ ആരോഗ്യപരിപാലനം രോഗചികിത്സയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല; മറിച്ച് രോഗപ്രതിരോധം, സൗഖ്യം ഉറപ്പാക്കല്‍, മാറുന്ന ജീവിതശൈലികള്‍ക്കും പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങള്‍ക്കും ഉയര്‍ന്നുവരുന്ന ആരോഗ്യ വെല്ലുവിളികള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആരോഗ്യ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കല്‍ എന്നിവയ്‌ക്കും അത് പ്രാധാന്യം നല്‍കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ഭാവിസജ്ജവും സുപ്രധാനവുമായ ഒരു ദര്‍ശനം ആയുര്‍വേദം മുന്നോട്ടുവെക്കുന്നു.
‘ഏകാരോഗ്യം, ഏക ഭാവി’ എന്ന ദര്‍ശനത്തിലൂന്നിയുള്ള പതിനൊന്നാമത് ആയുര്‍വേദ ദിനത്തിന്റെ പ്രമേയമായ ‘കൂടുതല്‍ ആരോഗ്യപൂര്‍ണമായ ഭാവിയ്‌ക്കായി ആയുര്‍വേദം’ എന്നത് ഈ ആശയത്തെ പ്രതിഫലിപ്പിക്കുന്നു. മനുഷ്യന്റെ ആരോഗ്യം നിരപേക്ഷമായ ഒരു കാര്യമല്ലെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വ്യക്തികള്‍, സമൂഹങ്ങള്‍, മൃഗങ്ങള്‍, പരിസ്ഥിതി എന്നിവയുടെ ആരോഗ്യം പരസ്പരം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

പ്രതിരോധം, സന്തുലിതമായ ജീവിതം, ഉചിതമായ ഭക്ഷണക്രമം, ദിനചര്യകള്‍, പ്രകൃതിയുമായുള്ള താദാത്മ്യം എന്നിവയ്‌ക്ക് ആയുര്‍വേദം എപ്പോഴും ഗണ്യമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഉപാപചയ വൈകല്യങ്ങള്‍, സമ്മര്‍ദ്ദം, മഹാമാരികള്‍ എന്നിവ സമൂഹങ്ങളില്‍ വര്‍ദ്ധിത ഭാരം അടിച്ചേല്‍പ്പിക്കുന്ന ഒരു സമയത്ത്, ഈ തത്വങ്ങള്‍ക്ക് പ്രസക്തി ഏറെയുണ്ട്.

എന്നാല്‍ ആയുര്‍വേദത്തെ മുന്നോട്ട് കൊണ്ടുപോകുക എന്നതിനര്‍ത്ഥം പിന്നിലേക്ക് നടക്കുക എന്നതല്ല. ഗവേഷണം, തെളിവുകള്‍, നൂതനാശയങ്ങള്‍, ഗുണനിലവാരം എന്നിവയിലൂടെയാണ് അതിന്റെ ഭാവി രൂപപ്പെടുത്തേണ്ടത്. ആയുര്‍വേദവുമായി ബന്ധപ്പെട്ട അറിവ് സമകാലിക ശാസ്ത്രീയ രീതികളിലൂടെ പഠിക്കുകയും സമകാലിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന പരിഹാരങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഈ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനായി ഭാരതം സുപ്രധാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആയുര്‍വേദത്തിനും മറ്റ് ആയുഷ് ചികിത്സാ രീതികള്‍ക്കും ശക്തവും സ്ഥാപനപരവുമായ അടിത്തറയൊരുക്കുന്നതില്‍ 2014ല്‍ ‘ആയുഷ് മന്ത്രാലയം’ രൂപീകരിച്ചത് ഒരു സുപ്രധാന നാഴികക്കല്ലായി മാറി. അന്നുമുതല്‍, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കേവലം സംരക്ഷണത്തിലും പ്രചാരണത്തിലും മാത്രം ഒതുങ്ങിനില്‍ക്കാതെ ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യ സേവന വിതരണം, ഗുണനിലവാരം ഉറപ്പാക്കല്‍, നൂതന ആശയങ്ങള്‍, ആഗോള സഹകരണം എന്നിവയിലേക്കും വ്യാപിച്ചിരിക്കുന്നു.

ആരോഗ്യപരിപാലനം എന്നത് ആത്യന്തികമായി രോഗിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണം. ഉചിതമായ സാഹചര്യങ്ങളിലും ശാസ്ത്രീയ തെളിവുകളുടെ പിന്തുണയുള്ളപ്പോഴും, വിവിധ ചികിത്സാ രീതികള്‍ക്ക് പരസ്പരം പൂരകമായി വര്‍ത്തിക്കാനും ആരോഗ്യപരിപാലനത്തില്‍ കൂടുതല്‍ സമഗ്രമായ ഒരു സമീപനം കൈവരിക്കാനും സാധിക്കും. പൊതുജനാരോഗ്യ സംവിധാനത്തില്‍ ആയുഷ് സേവനങ്ങള്‍ സമന്വയിപ്പിക്കുന്നതും ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിറു’ കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും, രോഗപ്രതിരോധത്തിനും സമഗ്രമായ ആരോഗ്യപരിപാലനത്തിനുമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നത്.

ആയുര്‍വേദത്തെ ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കാനും ഭാരതം ശ്രമിക്കുന്നുണ്ട്. ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ഭാരതത്തിന്റെ സമീപനങ്ങള്‍ക്ക് ആഗോളതലത്തില്‍ എപ്രകാരം സ്വീകാര്യത ലഭിക്കുമെന്ന് മുന്‍കാലങ്ങളിലെ ‘ആയുര്‍വേദ ദിന’ ആഘോഷങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ആരോഗ്യ പാരമ്പര്യത്തിലേക്ക് ഒരു ആഗോള ജാലകം തുറന്നുകൊടുക്കാന്‍ ‘ആയുര്‍വേദ ദിന’ത്തിന് സാധിച്ചു; ഒപ്പം, ക്ഷേമം, രോഗപ്രതിരോധം, സുസ്ഥിര ആരോഗ്യപരിപാലനം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ചര്‍ച്ചകളില്‍ ആയുര്‍വേദം ഇന്ന് ഒരു പ്രധാന പങ്ക് വഹിച്ചു വരികയാണ്.

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഈ താല്‍പ്പര്യത്തിനൊപ്പം തുല്യപ്രാധാന്യമുള്ള ഒരു ഉത്തരവാദിത്തവുമുണ്ട്. വിശ്വസനീയമായ ഗവേഷണം, ക്ലിനിക്കല്‍ തെളിവുകള്‍, ശക്തമായ ഗുണനിലവാര മാനദണ്ഡങ്ങള്‍, ഉത്തരവാദിത്തപൂര്‍ണ്ണമായ ആശയവിനിമയം എന്നിവയിലൂടെ ആയുര്‍വേദത്തിന് പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. അന്താരാഷ്‌ട്ര സഹകരണങ്ങള്‍, ആയുഷ് അക്കാദമിക് ചെയറുകള്‍, ക്ലിനിക്കല്‍ ഗവേഷണം, നിയന്ത്രണ സംവിധാനങ്ങള്‍ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവ രാജ്യത്തിന് പുറത്ത് ആയുര്‍വേദത്തിനായി ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ആഗോള വ്യാപനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, വളര്‍ച്ചയ്‌ക്കൊപ്പം വിശ്വാസവും ശാസ്ത്രീയ വിശ്വാസ്യതയും ഉറപ്പാക്കുക കൂടിയാണ് നമ്മുടെ ലക്ഷ്യം.

‘ഏകാരോഗ്യം, ഏക ഭാവി’ എന്ന കാഴ്ചപ്പാട് ആശുപത്രികള്‍ക്കും ഔഷധങ്ങള്‍ക്കും അപ്പുറത്തേക്ക് നയിക്കുന്നു. ആരോഗ്യകരമായ ഒരു ഭാവി എന്നത് നമ്മുടെ പരിസ്ഥിതിയുടെയും, നാം കഴിക്കുന്ന ഭക്ഷണത്തിന്റെയും, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ആശ്രയിക്കുന്ന പ്രകൃതിവിഭവങ്ങളുടെയും ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഔഷധസസ്യങ്ങള്‍ ആരോഗ്യസംരക്ഷണത്തെ കൃഷി, ഉപജീവനമാര്‍ഗ്ഗങ്ങള്‍, ജൈവവൈവിധ്യം എന്നിവയുമായി ബന്ധിപ്പിക്കുന്നു. അവയുടെ സുസ്ഥിരമായ കൃഷിരീതി കര്‍ഷകര്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വിലപ്പെട്ട പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും സംഭാവന നല്‍കുന്നു.

സാങ്കേതികവിദ്യയ്‌ക്കും വിപ്ലവകരമായ പങ്ക് വഹിക്കാന്‍ കഴിയും. വിപുലമായ ആയുര്‍വേദ വിജ്ഞാനശേഖരത്തെ ആധുനിക ഗവേഷണ ശേഷി, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ഡാറ്റാ സയന്‍സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ നൂതന സംവിധാനങ്ങളുമായി സമന്വയിപ്പിക്കാനുള്ള അവസരം ഇന്ന് ഇന്ത്യയ്‌ക്കുണ്ട്. ഈ സംയോജനം പരമ്പരാഗത രീതികളെ കൂടുതല്‍ കൃത്യതയോടെ പഠിക്കാനും നൂതനമായ ആശയങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കുമായി പുതുവഴികള്‍ വെട്ടിത്തുറക്കാനും ഗവേഷകരെ സഹായിക്കും.

എങ്കിലും, ഏറ്റവും പ്രധാനപ്പെട്ട മാറ്റം സംഭവിക്കേണ്ടത് ജനങ്ങളുടെ ജീവിതത്തിലാണ്. ആയുര്‍വേദ ദിനം കേവലം ഒരു വാര്‍ഷികാചരണമായി മാത്രം ഒതുങ്ങരുത്. വീടുകള്‍, വിദ്യാലയങ്ങള്‍, തൊഴിലിടങ്ങള്‍, ജനസമൂഹങ്ങള്‍ എന്നിവിയിലെല്ലാം ആരോഗ്യപൂര്‍ണ്ണമായ ജീവിതശൈലിയിലേക്കുള്ള വിപുലമായ മുന്നേറ്റത്തിന് അത് പ്രചോദനമാകണം. നാം
കഴിക്കുന്ന ഭക്ഷണം, ശാരീരികമായ ഊര്‍ജ്ജസ്വലത, മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്ന രീതി, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തപൂര്‍ണ്ണമായ പെരുമാറ്റം എന്നിവയെല്ലാം നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.

ഈ യാത്രയില്‍ യുവതലമുറയ്‌ക്ക് സവിശേഷമായ പങ്കുണ്ട്. ആയുര്‍വേദത്തെ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായി മാത്രം അവതരിപ്പിക്കാതെ, ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിന് സഹായിക്കുന്ന ഗവേഷണം, നൂതനാശയങ്ങള്‍, സംരംഭകത്വം, ആരോഗ്യപരിപാലനം എന്നീ മേഖലകളിലൊന്നായി അതിനെ ഉയര്‍ത്തിക്കാട്ടണം.

വിജ്ഞാനം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ ഒരു സവിശേഷ സംഗമസ്ഥാനത്താണ് ഇന്ത്യ ഇന്ന് നിലകൊള്ളുന്നത്. ചികിത്സയ്‌ക്കൊപ്പം രോഗപ്രതിരോധത്തിനും, രോഗപരിപാലനത്തിനൊപ്പം ക്ഷേമത്തിനും, വികസനത്തിനൊപ്പം സുസ്ഥിരതയ്‌ക്കും മുന്‍ഗണന നല്‍കുന്ന ഒരു ആരോഗ്യപരിപാലന രീതി രൂപപ്പെടുത്തുന്നതിനായി ഈ ശക്തിയെ ഏകോപിപ്പിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള മാര്‍ഗ്ഗം.

ആയുര്‍വേദത്തെക്കുറിച്ചുള്ള ഫലപ്രദമായ ഗവേഷണം, അതിന്റെ ശാസ്ത്രീയ അടിത്തറ ശക്തിപ്പെടുത്തല്‍, ഗുണനിലവാരം ഉറപ്പാക്കല്‍, ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയിലൂടെയായിരിക്കും ആയുര്‍വേദത്തിന്റെ ഭാവി അന്തിമമായി വിലയിരുത്തപ്പെടുക.

അതുകൊണ്ട്, ‘ആരോഗ്യപൂര്‍ണ്ണമായ ഭാവിയ്‌ക്കായി ആയുര്‍വേദം’ എന്നത് കേവലം ഒരു പ്രമേയം മാത്രമല്ല; അതൊരു ആരോഗ്യസംസ്‌കാരം കെട്ടിപ്പടുക്കാനുള്ള ആഹ്വാനമാണ് – വ്യക്തികളെ ശാക്തീകരിക്കുകയും, സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും, നാം പങ്കിടുന്ന പരിസ്ഥിതിയെ ആദരിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം.

പതിനൊന്നാമത് ആയുര്‍വേദ ദിനം ആചരിക്കുമ്പോള്‍, ‘ഏകാരോഗ്യം, ഏക ഭാവി’ എന്ന ദര്‍ശനത്തെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാം; ഒപ്പം ആരോഗ്യപൂര്‍ണ്ണമായ ഇന്ത്യയ്‌ക്കും ആരോഗ്യപൂര്‍ണ്ണമായ ലോകത്തിനുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാം.

Tags: National Ayurveda Dayആയുര്‍വേദ ദിനംOne HealthOne Future: A Healthy Future
പ്രതാപ്റാവു ജാദവ്
പ്രതാപ്റാവു ജാദവ്
കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആയുര്‍വേദത്തിന്റെ ആധുനിക പ്രസക്തി; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.