Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശുക്രദശാകാലം നല്ല സമയമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശുക്രന് ബലമില്ലെങ്കിൽ ഗുണമുണ്ടാകില്ല. അതിന് ശുക്രനെ ബലപ്പെടുത്താൻ വജ്രം ധരിക്കണം. ധരിച്ചാല്‍ ദോഷമാകുമോ നല്ലതാകുമോ എന്നറിയാൻ ഒരു ജ്യോത്സ്യനെ കാണുന്നത് നല്ലതാണ.് ഇരുപത് വർഷമാണ് ശുക്രദശാകാലം. ആദിത്യദശ – ആറ്, ചന്ദ്രദശ – പത്ത്, ചൊവ്വ – ഏഴ്, രാഹു – പതിനെട്ട്, വ്യാഴം – പതിനാറ്, ബുധൻ – പതിനേഴ്, കേതു – ഏഴ്, ശനി – 19 എന്നിങ്ങനെയാണ് ദശാകാലം വരുന്നത്.

ദശാകാലം മുഴുവൻ നല്ലതാകാനും ഗുണഫലങ്ങൾ പൂർണ്ണമായി അനുഭവിക്കാനും അതാത് ഗ്രഹത്തിന്റെ രത്നം ധരിക്കാം. അനുകൂലമല്ലാത്തതിന്റെയും പാപഗ്രഹങ്ങളുടെയും ദോഷഫലങ്ങളും ദുരിതങ്ങളും ഒഴിവാകാനും രത്നങ്ങൾ ധരിക്കാം. കഴിഞ്ഞുപോയ ദശാകാലത്തിന് വേണ്ടിയുള്ള രത്നം ഇനിയും തുടർന്ന് ധരിക്കുന്നതിൽ അർത്ഥമില്ല. ചില ഗ്രഹങ്ങളെ മറ്റ് ചില ഗ്രഹങ്ങൾ ദൃഷ്ടി ചെയ്യുന്നത് കൊണ്ടോ ഒപ്പം നിൽക്കുന്നത് കൊണ്ടോ ഗുണം കൂടുകയും കുറയുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ അത് കൂടി പരിഗണിച്ചു വേണം രത്നം ധരിക്കാന്‍.

ബുധദശയ്‌ക്ക് വേണ്ടി രത്നം ധരിച്ചാൽ പതിനേഴ് വർഷക്കാലം ഗുണകരമായിരിക്കും എന്ന് മാത്രമല്ല വേണ്ട സന്ദർഭങ്ങളിൽ അനുകൂലമായ ബുദ്ധി തോന്നുകയും ചെയ്യും.ശുക്രന് വേണ്ടിയുള്ള രത്നം ധരിച്ചാൽ വിവാഹം നടക്കാൻ മാത്രമല്ല നല്ല ദാമ്പത്യത്തിനും സ്വന്തമായി വീടുണ്ടാക്കാനും വാഹനം സ്വന്തമാക്കാനും നല്ലതാണ്.

 

Recent Posts