Kerala

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍നിന്ന് (കെ.എം.ആര്‍.എല്‍) അതീവ രഹസ്യസ്വഭാവമുള്ളതടക്കം അതിപ്രധാന രേഖകള്‍ ചോര്‍ന്നതായി എംഡിയുടെ ചുമതലയുള്ള എറണാകുളം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക . സമഗ്രമായ സൈബര്‍ അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ വ്യാപ്തി വ്യക്തമാകൂ.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ ഫോട്ടോകോപ്പി എടുക്കാന്‍ അയയ്‌ക്കുന്ന നിര്‍ണ്ണായക രേഖകളുടെ ഇ-മെയിലുകള്‍ മറ്റൊരു സ്വകാര്യ മെയില്‍ ഐഡിയിലേക്ക് കൂടി സമാന്തരമായി പോയിരുന്നുവെന്നാണ് കണ്ടെത്തല്‍. ചില ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയും പരാതിപ്പെടുകയും ചെയ്തതോടെയാണ് അന്വേഷണം നടത്തിയത്.
കെ.എം.ആര്‍.എല്‍ ജീവനക്കാര്‍ തന്നെയാണോ അതോ ബാഹ്യശക്തികളുടെ സഹായത്തോടെയാണോ ചോര്‍ച്ചയെന്ന് പ്രത്യേക സംഘം പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുറ്റവാളികള്‍ എത്ര ഉന്നതരായാലും മുഖംനോക്കാതെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

 

 

Recent Posts